ലണ്ടനിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലെപ്പട്ട കേസിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതി വീട്ടിൽ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെതിെര കൊലക്കുറ്റത്തിന് കേസ്. 42കാരനായ ഗുർപ്രീത് സിങ്ങിനെതിരായാണ് വെസ്റ്റ് മിഡ്ലാൻറ് െപാലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മൂന്ന് മാസം മുമ്പാണ് 38 കാരിയായ സർബ്ജിത് കൗറിനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തെ തുടർന്ന് കൊല്ലപ്പെട്ടതാണെന്നായിരുന്നു പൊലീസിെൻറ പ്രാഥമിക നിഗമനം. വീടിനകം ആകെ അലേങ്കാലപ്പെട്ടാണ് കിടന്നിരുന്നത്. ഇത് മോഷ്ടാവ് ചെയ്തതെന്നായിരുന്നു ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ചില വസ്തുക്കൾ വീട്ടിൽ നിന്ന് കാണാതാവുകയും ചെയ്തിരുന്നു. അതിനാൽ തന്നെ മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം എന്ന് പൊലീസും കരുതി.
പിന്നീടാണ് ഭർത്താവാണ് സ്ത്രീെയ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് വ്യക്തമായത്. സർബ്ജിത് കൗറിനെ അവസാനം ജീവനോടെ കണ്ടത് ഭർത്താവയിരുന്നുവെന്ന് വ്യക്തമായതോടെയാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. എന്നാൽ കൊലപാതകത്തിെൻറ കാരണമെന്തെന്ന് കണ്ടെത്തിയിട്ടില്ല. പ്രതിെയ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.