Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബിരിയാണിയുടെ മണം...

ബിരിയാണിയുടെ മണം പരക്കുന്നു; ഇന്ത്യൻ ഹോട്ടലിന്​യു.കെ കോടതിയുടെ പിഴ

text_fields
bookmark_border
ബിരിയാണിയുടെ മണം പരക്കുന്നു; ഇന്ത്യൻ ഹോട്ടലിന്​യു.കെ കോടതിയുടെ പിഴ
cancel

ലണ്ടൻ: ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം മൂലം ഹോട്ടലുടമകളായ ഇന്ത്യൻ ദമ്പതിമാർക്ക്​ യു.കെ കോടതി പിഴയിട്ടു. അയൽ വാസികളുടെ പരാതിയെ തുടർന്നാണ്​ പിഴ ഇൗടാക്കിയത്​. ലണ്ടനിലെ ഖുശി ഇന്ത്യൻ ബുഫേ റസ്​റ്റോറൻറ്​ ഉടമകളായ ഷബാനക്കും മുഹമ്മദ്​ ഖുശിക്കുമാണ്​ പിഴ ശിക്ഷ ലഭിച്ചത്​. പഞ്ചാബി ഭക്ഷണങ്ങളാണ്​ ഇവിടെ ഉണ്ടാക്കുന്നത്​. 

ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന റസ്​റ്റോറൻറിൽ നിന്ന്​ ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ്​ പരാതി. മസാലകൾ ചേർന്ന വായു  വസ്​ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാൽ ഇടക്കിടെ വസ്​ത്രങ്ങൾ കഴുകേണ്ട അവസ്​ഥ ഉണ്ടാകുന്നുവെന്നും ചില അയൽവാസികൾ പരാതി നൽകിയിരുന്നു. റസ്​റ്റോറൻറിന്​ ഉചിതമായ ഫിൽട്ടറേഷൻ സംവിധാനമില്ലാത്തതിനാലാണ്​ ഇങ്ങനെ സംഭവിച്ചതെന്ന്​ കോടതി നിരീക്ഷിച്ചു. അതിനാൽ ഉടമസ്​ഥർ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട്​ വീതമാണ്​ പിഴയടക്കേണ്ടത്​.

എന്നാൽ മുമ്പ്​ പൊതു മദ്യശാലയായിരുന്ന കെട്ടിടത്തിലാണ്​റസ്​റ്റോറൻറ്​ പ്രവർത്തിക്കുന്നത്​. അതിനാൽ പുതിയ അനുമതി വേണ്ടിയിരുന്നില്ല. അതു​കൊണ്ടാണ്​ഫിൽട്ടറുകൾ വേണ്ടതിനെ കുറിച്ച്​ ഇവർ അറിയാതിരുന്നതെന്ന്​ ഹോട്ടലുടമകൾക്ക്​വേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ഏഷ്യൻ റെസ്​റ്റോറൻറുകൾക്ക്​ അടുക്കള തയാറാക്കി നൽകുന്ന കമ്പനിയാണ്​ ഇൗ കടക്കും അടുക്കള ശരിയാക്കിയത്​. അതിനാൽ ശരിയായ രീതിയിലാണ്​ ഇവ പ്രവർത്തിക്കുന്നതെന്ന്​ കരുതിയതായും ഉടമകൾക്ക്​ വേണ്ടി വക്കീൽ കോടതിയെ അറിയിച്ചു. അതേസമയം കറികളുടെ മണം തങ്ങൾക്ക്​ പ്രശ്​നമുണ്ടാക്കുന്നില്ലെന്ന്​ പ്രദേശത്തെ മറ്റു ചില ബിസിനസുകാർ ജഡ്​ജിയെ അറിയിച്ചിരുന്നു. 

എന്നാൽ നല്ല അയൽക്കാരാകാനാണ്​ തങ്ങൾ ശ്രമിച്ചതെന്നും വളരെക്കുറച്ചുപേർ  തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും ഉടമകളിലൊരാളായ ഷബാന പറഞ്ഞു. ഭൂരിപക്ഷം പേർക്കും കറികളുടെ മണംകൊണ്ട്​ ബുദ്ധിമുട്ട്​ ഉണ്ടാകുന്നില്ല. റെസ്​റ്റോറൻറിൽ കയറുന്നതുവരെ അവർ ഇത്തരം ഗന്ധങ്ങൾ അറിയുന്നുപോലുമില്ലെന്നും  ഷബാന പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biriyanicurry smellindian hotel in uk
News Summary - Indian Restaurant in UK Fined After Complaints of 'Biryani and Bhaji' Smell
Next Story