വിഷ്ണു-മീനാക്ഷി ദമ്പതികൾ സാഹസികതയുടെ പര്യായം
text_fieldsന്യൂയോർക്: അമേരിക്കയിൽ സാഹസിക യാത്രക്കിടെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണുമരിച്ച മലയാളി ദമ്പതികളായ വിഷ്ണു വിശ്വനാഥും (29) മീനാക്ഷി മൂർത്തിയും (30) സാഹസികത ജീവിതമാക്കിയവർ. ഏറെ യാത്രാപ്രിയരായ ഇരുവരും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സാഹസിക യാത്രകൾ നടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവരായിരുന്നുവെന്ന് ‘ദ സാൻഫ്രാൻസിസ്കോ ക്രോണിക്ക്ൾ’ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ യാത്രവിശേഷങ്ങൾ പങ്കുവെക്കുന്നതിനായി ‘ഹോളിഡേസ് ആൻഡ് ഹാപ്പിലി എവർ ആഫ്റ്റേഴ്സ്’ എന്ന ബ്ലോഗും കൈകാര്യം ചെയ്തിരുന്നു.
ഇൗമാസം 25നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. എപ്പോൾ, എങ്ങനെയാണ് ഇരുവരും വീണതെന്ന് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാലിഫോർണിയയിൽ യോസെമൈറ്റ് വാലിയിലെ നാഷനൽ പാർക്കിലായിരുന്നു അപകടം. പാർക്കിലെ ഏറെ പ്രശസ്തമായ ടാഫ്റ്റ് പോയൻറിൽനിന്നാണ് ഇരുവരും കൊക്കയിലേക്ക് വീണതെന്നാണ് കരുതുന്നത്.
സെൽഫിയെടുക്കുന്നതിനിടെയാണ് വീണതെന്നാണ് കരുതുന്നതെങ്കിലും വീഴ്ചയുടെ കാരണം വ്യക്തമല്ലെന്ന് പാർക്ക് വക്താവ് ജാമി റിച്ചാഡ്സ് പറയുന്നു. ഇൗ വർഷംതന്നെ പാർക്കിൽ അപകടങ്ങളിൽ 10 പേർ മരിച്ചിട്ടുണ്ട്. മേയിൽ ഇന്ത്യക്കാരനായ ആശിഷ് പെനുഗോൻഡ (29) മരിച്ചിരുന്നു. പ്രശസ്തമായ ഹാഫ് ഡോം ട്രെയ്ൽ കയറുേമ്പാൾ വീണായിരുന്നു അപകടം. ‘‘യോസെമൈറ്റ് ഏറെ വന്യവും സുന്ദരവുമായ സ്ഥലമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഏതുസമയവും വീണ് അപകടമുണ്ടാവാൻ ഇടയുള്ള സ്ഥലം’’ -റിച്ചാഡ്സ് പറഞ്ഞു.
കണ്ണൂർ കതിരൂരിലെ ഡോ. എം.വി. വിശ്വനാഥ്-ഡോ. സി. സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. കോട്ടയം യൂനിയന് ക്ലബിനു സമീപത്തെ രാമമൂര്ത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. 2006-10 കാലത്ത് ചെങ്ങന്നൂരിലെ െഎ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും 2014ലാണ് വിവാഹിതരായത്. നേരത്തേ ന്യൂയോർക്കിലായിരുന്ന ഇരുവരും വിഷ്ണുവിന് ആറുമാസം മുമ്പ് സിസ്കോ സോഫ്റ്റ്വെയർ കമ്പനി എൻജിനീയറായി ജോലി കിട്ടിയതോടെയാണ് കാലിഫോർണിയയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.