കുർദ് ഹിതപരിശോധന ഭരണഘടനവിരുദ്ധമെന്ന് കോടതി
text_fieldsബഗ്ദാദ്: ആഴ്ചകൾക്കുമുമ്പ് കുർദ് മേഖലകളിൽ നടന്ന ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീംകോടതി. സെപ്റ്റംബർ 25ന് നടന്ന അഭിപ്രായ വോെട്ടടുപ്പാണ് രാജ്യത്തെ പരമോന്നത കോടതി അസാധുവാക്കിയത്. വിധി ഇറാഖ് കുർദിസ്താൻ മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് സൂചന. ഹിതപരിശോധനയിൽ പെങ്കടുത്ത മഹാഭൂരിപക്ഷവും ഇറാഖിൽനിന്ന് വിട്ടുപോകുന്നതിനെ അനുകൂലിച്ചിരുന്നു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇറാഖ് സർക്കാറും കുർദ് നേതാക്കളും ചർച്ചകൾക്ക് സമയക്രമം നിശ്ചയിക്കണമെന്ന് നേരത്തെ യു.എൻ സുരക്ഷ കൗൺസിൽ നിർദേശിച്ചിരുന്നു. ഹിതപരിശോധന റദ്ദാക്കി പുതിയ ചർച്ചകൾ ആരംഭിക്കാമെന്ന് കുർദ് നേതാക്കൾ സമ്മതിച്ചിട്ടും സർക്കാർ വഴങ്ങിയിരുന്നില്ല. ഇതിെൻറ തുടർച്ചയായാണ് കോടതിവിധി. കുർദ് നേതാവ് മസ്ഉൗദ് ബർസാനി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പരമോന്നത കോടതി എന്തു വിധിച്ചാലും അംഗീകരിക്കുമെന്നും ദേശീയൈക്യത്തിന് പ്രാമുഖ്യം നൽകുമെന്നും നേരത്തെ കുർദിസ്താൻ സർക്കാർ വ്യക്തമാക്കിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.