ഇന്ത്യൻ വംശജൻ ലിയോ വരദ്കർ അയർലൻഡ് പ്രധാനമന്ത്രി
text_fieldsലണ്ടൻ: അയർലൻഡിെൻറ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും 38കാരനുമായ ലിയോ വരദ്കർ ചുമതലയേറ്റു. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ലിയോ, സ്വവർഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടർ കൂടിയാണ്. മുംബൈക്കാരനായ ഡോ.അശോക് വരദ്കറിെൻറയും െഎറിഷ് നഴ്സായ മിറിയമിെൻറയും മകനായ ലിയോ ഇൗ മാസം ആദ്യം ഫൈൻ ഗയേൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്നലെയാണ് പാർലമെൻറിലെ വോെട്ടടുപ്പിൽ വിജയിച്ചതിനെ തുടർന്ന് വരദ്കർ ചുമതലയേറ്റത്. താവോയ്സീച്ച് എന്നാണ് െഎറിഷ് പ്രധാനമന്ത്രി പദം അറിയപ്പെടുന്നത്. തുല്യാവസരങ്ങളുടെ റിപ്പബ്ലിക്കിനായി പ്രവർത്തിക്കുമെന്നും ഇടത്തും വലത്തും നിന്നുകൊണ്ടുമാത്രം പുതിയ രാഷ്ട്രീയാവസ്ഥകളെ അഭിമുഖീകരിക്കാനാവിെല്ലന്നും െഎറിഷ് പാർലമെൻറായ ഡെയ്ലിൽ സംസാരിക്കെവ അദ്ദേഹം പറഞ്ഞു.
ലിയോയുടെ പങ്കാളിയായ മാത്യു ബാരറ്റും ഡോക്ടറാണ്. ജനകീയ വോെട്ടടുപ്പിലൂടെ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയ ലോകത്തെ ആദ്യ രാജ്യമാണ് അയർലൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.