ഐറിഷ് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇന്ത്യൻ വംശജനായ സ്വവർഗാനുരാഗി
text_fieldsഡബ്ലിൻ: െഎറിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ സ്വവർഗാനുരാഗി ലിയോ വരദ്ക്കറിന് വിജയസാധ്യതയെന്ന് റിപ്പോർട്ടുകൾ. 38കാരനായ വരദ്ക്കർ സാമൂഹികസുരക്ഷ മന്ത്രിയും ഫൈൻ ഗീൽ പാർട്ടി നേതാവുമാണ്. ഭവനമന്ത്രി സിമോൺ കവനെയെക്കോളും വരദ്ക്കറിനെയാണ് െഎറിഷ് ജനത തെരഞ്ഞെടുക്കാൻ സാധ്യതയെന്ന് ഇൗ ആഴ്ച നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. കവനെക്ക് 23 ശതമാനം പിന്തുണ ലഭിച്ചപ്പോൾ വരദ്ക്കറിനെ പിന്തുണച്ചെത്തിയത് 35 ശതമാനമാളുകളാണ്. ഡബ്ലിനിൽ ജനിച്ച വരദ്ക്കറുടെ അച്ഛൻ ഇന്ത്യൻ ഡോക്ടറും അമ്മ െഎറിഷ് സ്വദേശിയുമാണ്. 2015ലാണ് താൻ സ്വവർഗാനുരാഗിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.