ലണ്ടൻ സ്ഫോടനത്തിെൻറ ഉത്തരവാദിത്വം െഎ.എസ് ഏറ്റെടുത്തു
text_fieldsലണ്ടൻ: ലണ്ടനിലെ തുരങ്ക റെയിൽപാതയിലെ മെട്രോ സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. െഎ.എസിേൻറതെന്ന് അവകാശപ്പെടുന്ന പേജുകളിലൊന്നാണ് സ്ഫോടനത്തിെൻറ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റെയിൽവേ തുരങ്കപാതയിലുണ്ടായ സ്ഫോടനം നടത്തിയത് തങ്ങളുടെ യൂണിറ്റുകളിലൊന്നാണെന്നാണ് െഎ.എസ് അറിയിച്ചിരിക്കുന്നത്.
ലണ്ടനിലെ തുരങ്ക റെയിൽപാതയിലെ മെട്രോ ട്രെയിനിൽ ശനിയാഴ്ച ഉണ്ടായ സ്ഫോടനത്തിൽ 22 പേർക്ക് പരിക്കേറ്റിരുന്നു. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൺസ് ഗ്രീൻ സ്റ്റേഷനിലെത്തിയ ട്രെയിനിൽ രാവിലെ എട്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്. തിരക്കേറിയ സമയത്ത് നടന്ന സഫോടനത്തിൽ ഭൂരിപക്ഷം പേർക്കും മുഖത്താണ് പൊള്ളലേറ്റത്. ചിലർക്ക് തിക്കിലും തിരക്കിലും പെട്ടാണ് പരിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.