ലണ്ടൻ ആക്രമണം: െഎ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു
text_fieldsലണ്ടൻ: ഏഴു പേരുടെ മരണത്തിനിടയാക്കിയ ലണ്ടൻ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. െഎ.എസ് വാർത്ത ഏജൻസിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുള്ള പ്രസ്താവന പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി 10 മണിയോടെ ലണ്ടൻ പാലത്തിലും സമീപത്തെ ബറോ മാർക്കറ്റിലും നടന്ന ഭീകരാക്രമണത്തിൽ പെങ്കടുത്തവരെക്കുറിച്ച് പൊലീസ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുേപർക്കൊപ്പം സൂത്രധാരന്മാരായി മറ്റു വല്ലവരുമുണ്ടോ എന്ന അന്വേഷണം പൂർത്തിയാകുന്നതോടെ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിടുമെന്ന് ലണ്ടൻ പൊലീസ് അറിയിച്ചു. ആക്രമികളിലൊരാൾ കൊലചെയ്യപ്പെടുേമ്പാൾ കൈവശമുണ്ടായിരുന്ന അയർലൻഡിൽ വിതരണം ചെയ്ത തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം കിഴക്കൻ ലണ്ടനിലെ ബാർക്കിങ്ങിലും ന്യുഹാമിലും നടത്തിയ പരിശോധനയിൽ ഏഴു സ്ത്രീകളെയും 19നും 60നും ഇടയിൽ പ്രായമുള്ള അഞ്ചു പുരുഷൻമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാളെ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു. ആക്രമണത്തിനു ഉപയോഗിച്ച വാനിൽനിന്നു നിർണയാകമായ നിരവധി തെളിവുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. നിറയെ റസ്റ്റാറൻറുകളും ബാറുകളുമുള്ള ബറോ മാർക്കറ്റിൽ അവധി ആഘോഷിക്കാനെത്തിയവരാണ് പ്രധാനമായും ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടവരിൽ ഫ്രാൻസ്, കാനഡ രാജ്യങ്ങളിൽനിന്ന് ഒാരോരുത്തരുണ്ട്. പരിക്കേറ്റവരിൽ 36 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇവരിൽ 21 പേരുടെ നില അതിഗുരുതരമാണ്. പരിക്കേറ്റവരിൽ നാലു പൊലീസുകാരുമുണ്ട്. ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന ലണ്ടൻ പാലവും മെട്രോ സർവിസും തിങ്കളാഴ്ച രാവിലെ വീണ്ടും തുറന്നു. പരിസരത്തെ റോഡുകളും തുറന്നുകൊടുത്തിട്ടുണ്ട്.
ഭീകരരിൽ ഒരാൾ ബ്രിട്ടീഷ് ടെലിവിഷൻ േഡാക്യുമെൻററിയിൽ
ഭീകരാക്രമണത്തിനിടെ പൊലീസ് വെടിവെച്ചുകൊന്ന തീവ്രവാദികളിലൊരാൾ ബ്രിട്ടീഷ് ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെൻററിയിൽ പെങ്കടുത്തിരുന്നതായി സൂചന. ലണ്ടൻ നഗരത്തിെൻറ കിഴക്കൻ മേഖലയിലെ ബാർകിങ് സ്വദേശിയായ 27കാരൻ തീവ്രവാദികളുടെ സ്വഭാവം വിവരിക്കുന്ന ചാനൽ ഫോർ ഡോക്യുമെൻററിയിലാണ് അതിഥിയായി എത്തിയത്.
ബ്രിട്ടൻ തെരഞ്ഞെടുപ്പ് പ്രചാരണം പുനരാരംഭിച്ചു
ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് നിർത്തിവെച്ച തെരഞ്ഞെടുപ്പ് പ്രചാരണം ബ്രിട്ടൻ പുനരാരംഭിച്ചു. തീവ്രവലതു പാർട്ടിയായ യുകിപ് ആണ് പ്രചാരണം ആദ്യം പുനരാരംഭിച്ചത്. പ്രചാരണം നിർത്തണമെന്നാണ് ഭീകരർ ആഗ്രഹിക്കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും പാർട്ടി നേതാവ് പോൾ നുതാൾ പ്രഖ്യാപിക്കുകയായിരുന്നു. മണിക്കൂറുകൾക്കുശേഷം ഇതര പാർട്ടികളും പ്രചാരണം പുനരാരംഭിച്ചു. തുടർന്ന് പ്രധാനമന്ത്രി തെരേസ മേയും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും തമ്മിൽ കടുത്ത വാക്പോരും നടന്നു. ഭീകരാക്രമണത്തിനു പിന്നാലെ മതിയായ പൊലീസിനെ വിന്യസിക്കാൻ കഴിയാതിരുന്ന തെരേസ മേയ് രാജിവെക്കണമെന്നായിരുന്നു കോർബിെൻറ ആവശ്യം. എന്നാൽ, ഇത് തള്ളിയ തെരേസ മേയ്, ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് നിയമനിർമാണം നടത്താൻ ലേബർ പാർട്ടി തടസ്സം നിൽക്കുകയായിരുന്നുവെന്ന് ആരോപിച്ചു.തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ പുറത്തിറങ്ങിയ എക്സിറ്റ് പോൾ ഫലങ്ങൾ തെരേസ മേയുടെ കക്ഷിയായ കൺസർവേറ്റിവുകൾക്ക് ഭൂരിപക്ഷം തികക്കാനാവില്ലെന്നാണ് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.