ഐ.എസ്:മൂസിലില്‍നിന്ന് ദിവസവും രക്ഷപ്പെടുന്നത് 4000ത്തിലേറെ സിവിലിയന്മാര്‍
text_fieldsബഗ്ദാദ്: ഇറാഖി സേനയും ഐ.എസും തമ്മില്‍ ശക്തമായ യുദ്ധം നടക്കുന്ന ഇറാഖിലെ മൂസിലില്‍നിന്ന് ദിനംപ്രതി നാടുവിടുന്നത് 4000ത്തിലേറെ സിവിലിയന്മാരെന്ന് യു.എന്‍. ഫെബ്രുവരി 19 മുതല്‍ പടിഞ്ഞാറന്‍ മൂസില്‍ തിരിച്ചുപിടിക്കാനാരംഭിച്ച യുദ്ധത്തിനുശേഷമാണ് അഭയാര്‍ഥിപ്രവാഹം രൂക്ഷതരമായത്.
ഇതിനകം മൂസിലില്‍നിന്ന് വീടുപേക്ഷിച്ച് 28,000 പേര്‍ പട്ടണത്തിന് പുറത്തത്തെിയിട്ടുണ്ട്. ഐ.എസിന്‍െറ പ്രധാന ശക്തികേന്ദ്രമായ ഇവിടെ അമേരിക്കന്‍ വ്യോമസേനയുടെയും ശിയാ സായുധസംഘങ്ങളുടെയും സഹായത്തോടെ ശക്തമായ ആക്രമണമാണ് ഇറാഖി സേന നടത്തുന്നത്. അതേ സമയം, അഭയാര്‍ഥികളായവരുടെ എണ്ണം 30,000ത്തിലേറെ വരുമെന്ന് ഇറാഖ് കുടിയേറ്റ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച മൂസില്‍ യുദ്ധത്തില്‍ നാടുവീടും നഷ്ടപ്പെട്ടവരുടെ എണ്ണം ഇതോടെ 1,76,000 ആയതായി ഐക്യരാഷ്ട്രസഭ കണക്കുകള്‍ പറയുന്നു. മുന്‍ മാസങ്ങളിലേതിനേക്കാള്‍ ശക്തമായ സിവിലിയന്മാരുടെ ഒഴുക്കാണ് പുതിയയുദ്ധം ആരംഭിച്ചതോടെയുള്ളത്.
നാടുവിടുന്ന സിവിലിയന്മാര്‍ക്ക് തങ്ങാന്‍ സുരക്ഷിതമായ സ്ഥാനങ്ങള്‍ മൂസിലിന് സമീപമൊന്നുമില്ലാത്തത് പ്രശ്നം ഗുരുതരമാക്കുന്നു. ഇരുഭാഗത്തുനിന്നുള്ള ആക്രമണങ്ങളില്‍ പരിക്കേറ്റവരും സ്ത്രീകളും കുട്ടികളും അഭയാര്‍ഥികളിലുണ്ട്. ഇവര്‍ക്ക് സുരക്ഷിതമായ സ്ഥാനമില്ലാത്തത് ഭീഷണിയാവുകയാണ്.
യു.എന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നുണ്ട്. കൂടുതല്‍പേരും ഏതെങ്കിലും തരത്തിലുള്ള പരിക്കേറ്റവരായതിനാല്‍ ചികിത്സക്ക് പ്രയാസം നേരിടുന്നതായി ഇവര്‍ പറയുന്നു. വെളുത്ത പതാകകളുമായി കൂട്ടംകൂട്ടമായാണ് ആളുകള്‍ മൂസിലിന് പുറത്തേക്കുവരുന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസ് നിയന്ത്രിത പ്രദേശത്തുനിന്ന് രക്ഷപ്പെടാന്‍ സിവിലിയന്മാര്‍ക്ക് ഭീകരരുടെ നിര്‍ദേശമുണ്ടായിരുന്നെന്ന് രക്ഷപ്പെട്ടര്‍ പറയുന്നു. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണം കൃത്യമായി ആരും അറിയുന്നുപോലുമില്ളെന്നും നഗരത്തില്‍ അകപ്പെട്ടിരിക്കുന്നവരില്‍ പലരും കടുത്ത പട്ടിണിയിലാണെന്നും രക്ഷപ്പെട്ടത്തെിയവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.