സിറിയയിലെ ആണവ റിയാക്ടറിനുേനരെ ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചു
text_fieldsതെൽഅവീവ്: 2007ൽ സൈനികാക്രമണം സിറിയയിലെ നിർമാണത്തിലിരുന്ന ആണവ റിയാക്ടർ കേന്ദ്രീകരിച്ചായിരുന്നുവെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഒരു ദശകത്തിലേറെ വർഷമായി രഹസ്യമാക്കിവെച്ച വിവരമാണ് ഇസ്രായേൽ സൈന്യം ഇപ്പോൾ വെളിപ്പെടുത്തിയത്. ഡമസ്കസിൽ നിന്ന് 450 കി.മി അകലെയുള്ള ദൈറൂസ്സൂറിലെ ആണവ കേന്ദ്രത്തിനുനേരെയാണ് എഫ്-16, എഫ്-15 യുദ്ധവിമാനങ്ങൾ വഴി ബോംബിട്ടതെന്ന് സൈന്യം വ്യക്തമാക്കി.
2007 സെപ്റ്റംബർ അഞ്ചിനും ആറിനും അർധരാത്രി ആയിരുന്നു നാലുമണിക്കൂറോളം നീണ്ട ആക്രമണം. സിറിയൻ ആണവ റിയാക്ടർ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിസൃഷ്ടിക്കുമെന്നതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈനിക മേധാവി ഗാദി ഇസെൻകോട്ട് പറഞ്ഞു. തങ്ങൾക്കെതിരായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് അന്നു നൽകിയത്. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുെവന്നും ഇസെൻകോട്ട് കൂട്ടിച്ചേർത്തു.
സൈന്യം എന്തിനാണ് ഇപ്പോൾ ഇൗ വിവരം പുറത്തുവിട്ടതെന്ന് വ്യക്തമല്ല. എന്നാൽ ഇറാനെതിരായ മുന്നറിയിപ്പിെൻറ ഭാഗമായാണീ വെളിപ്പെടുത്തലെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്ന സമയത്ത് യഹൂദ് ഒൽമർട്ടായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി. അദ്ദേഹത്തിെൻറ ആത്മകഥ പുറത്തിറങ്ങാനിരിക്കയാണ്.നിർമാണം നടന്നുകൊണ്ടിരുന്ന ആണവ റിയാക്ടർ ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണത്തിൽ തകർന്നതായി 2011ൽ അന്താരാഷ്ട്ര ആണവോർജ സമിതി മേധാവി യുകിമ അമാനോ പ്രതികരിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ആണവമോഹമില്ലെന്നായിരുന്നു സിറിയയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.