മസ്ജിദുൽ അഖ്സ കവാടത്തിലെ മെറ്റൽ ഡിറ്റക്ടറുകൾ നീക്കി
text_fieldsജറൂസലം: കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സയിലേക്കുള്ള പ്രവേശന കവാടത്തിൽ ഇസ്രായേൽ സേന സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടറുകൾ നീക്കംചെയ്തു. പള്ളിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന നടപടിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഇസ്രായേൽ സുരക്ഷവൃത്തങ്ങൾ തീരുമാനമെടുത്തത്. എന്നാൽ, അത്യാധുനിക കാമറകൾ പള്ളിക്ക് ചുറ്റും സ്ഥാപിക്കുമെന്നും പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന ഫലസ്തീനികളുടെ വാദം അംഗീകരിക്കാനാവില്ലെന്നും ഇസ്രായേൽ വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, മെറ്റൽ ഡിറ്റക്ടറുകൾ നീക്കംചെയ്തതുകൊണ്ട് മാത്രമായില്ലെന്നും കാമറകളും നീക്കണമെന്നും മസ്ജിദുൽ അഖ്സ അധികൃതർ വ്യക്തമാക്കി. ഇൗ മാസം 14നു ശേഷം സ്ഥാപിച്ച എല്ലാ സജ്ജീകരണങ്ങളും നീക്കംചെയ്യുന്നതു വരെ ഫലസ്തീനികൾ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. അഖ്സ കോമ്പൗണ്ടിന് സമീപത്ത് രണ്ട് ഇസ്രായേൽ സുരക്ഷ ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ചതാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണമായി പറയുന്നത്.
എന്നാൽ, പ്രദേശത്തിെൻറ നിയന്ത്രണം കൈക്കലാക്കാനുള്ള അവസരമായി ഇസ്രായേൽ ഇതിനെ ഉപയോഗപ്പെടുത്തുകയാെണന്നാണ് ഫലസ്തീനികളുടെ പക്ഷം. ജൂലൈ 14ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങണമെന്ന് ഫലസ്തീൻ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. മെറ്റൽ ഡിറ്റക്ടറുകൾ നീക്കം ചെയ്തെങ്കിലും പ്രതിഷേധം തുടരുകയാണ്. കാമറകൾകൂടി നീക്കം ചെയ്യണമെന്നും അന്യായമായ ഇസ്രായേൽ ഇടപെടൽ അവസാനിപ്പിക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. അതിനിടെ പ്രതിഷേധക്കാർക്ക് നേരെ കഴിഞ്ഞ ദിവസവും ഇസ്രായേൽ സേന ഗ്രനേഡും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
മുസ്ലിംകളുടെ നിയന്ത്രണത്തിലുള്ള അഖ്സ കോമ്പൗണ്ടിൽ സുരക്ഷ കാരണങ്ങൾ പറഞ്ഞ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതാണ് പ്രദേശം വീണ്ടും സംഘർഷഭരിതമാക്കിയത്. ഇതിനകം അഞ്ച് ഫലസ്തീനികൾ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചക്കകം പ്രശ്നത്തിന് പൂർണമായ പരിഹാരം കാണണമെന്ന് കഴിഞ്ഞ ദിവസം യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. അഖ്സ പ്രദേശത്തിെൻറ നിയന്ത്രണാധികാരമുള്ള ജോർഡൻ രാജാവും പ്രശ്നം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ചർച്ച നടത്തിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് പുതിയ മെറ്റൽ ഡിറ്റക്ടറുകൾ നീക്കാൻ തീരുമാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.