ഇസ്രായേലിനെതിരെ വിമർശനവുമായി മനുഷ്യാവകാശ സംഘടനകൾ
text_fieldsജറൂസലം: 50 വർഷമായി ഇസ്രായേൽ ഫലസ്തീനികളോടുതുടരുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ബ്രിട്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകൾ രംഗത്ത്.
ആറുദിവസം നീണ്ട യുദ്ധത്തിൽ ഇസ്രായേൽ ഗസ്സഅതിർത്തിയും വെസ്റ്റ്ബാങ്കും കിഴക്കൻ ജറൂസലമും പിടിച്ചെടുത്തതിന് 50ആണ്ട് തികഞ്ഞ സാഹചര്യത്തിലാണ് മനുഷ്യാവകാശ സംഘടനകളുടെ രൂക്ഷ വിമർശം. ഫലസ്തീൻ ഭൂമികളിൽ അനധികൃത കൈയേറ്റം, നിർബന്ധിച്ച് ഒഴിപ്പിക്കൽ, കൊലപാതകം, കാരണമില്ലാതെ തടങ്കലിൽ വെക്കുക തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനങ്ങളാണ് ഇസ്രായേൽ തുടർന്നുപോരുന്നത്. സുരക്ഷയെന്ന കാരണം പറഞ്ഞാണ് കൂടുതലും ഇസ്രായേൽ ഫലസ്തീനികളെ കൊന്നൊടുക്കുന്നത്. ഇതിെൻറ പേരിൽ കുഞ്ഞുങ്ങളെപോലും തടവിലിടുകയോ വെടിവെച്ചുകൊല്ലുകയോ ചെയ്യുന്നു.
നിയമാനുമതിയില്ലെന്ന് പറഞ്ഞ് സ്വന്തം ഭൂമിയിൽ ഫലസ്തീനികൾ നിർമിച്ച വീടുകൾ പൊളിച്ചുനിരപ്പാക്കുന്നു. 50വർഷമായി ഇസ്രായേൽ ഇത് നിർബാധം തുടരുകയാണെന്ന് സംഘത്തിെൻറ മിഡിൽ ഇൗസ്റ്റ് മേധാവി സാറ ലീ വിറ്റ്സൺ പറയുന്നു. വെസ്റ്റ്ബാങ്ക് പോലുള്ള അധിനിവിഷ്ട പ്രദേശങ്ങളിൽ വ്യവസ്ഥാപിതമായ വിവേചനമാണ് ഇസ്രായേൽ ഫലസ്തീനികളോട് കാണിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
1967 ജൂൺ അഞ്ചുമുതൽ 10 വരെ നീണ്ട ആറുദിനയുദ്ധത്തിലാണ് കിഴക്കൻ ജറൂസലമും ഗസ്സസിറ്റിയും വെസ്റ്റ്ബാങ്കും ഇസ്രായേൽ പിടിച്ചെടുത്തത്. തുടർന്ന് ഇവിടെ ജൂതകുടിയേറ്റ ഭവനങ്ങൾ നിർമിക്കുകയായിരുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി 230 ഒാളം അനധികൃത കുടിയേറ്റ ഭവനങ്ങളുണ്ട്.
1967നുശേഷം നിസ്സാരകുറ്റങ്ങൾചുമത്തി ഫലസ്തീനികളെ വ്യാപകമായി തടവിലിടുകയാണ്. ഗസ്സയിൽ 2008 മുതൽ 2014 വരെ നടത്തിയ കൂട്ടക്കുരുതികളിൽ ഇസ്രായേൽ 2000 ലേറെ ഫലസ്തീനികളെയാണ് കൊന്നൊടുക്കിയത്. ഇത് യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ പെടുന്നതാണെന്നും സംഘം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.