Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊറോണ വൈറസിന് വാക്​സിൻ...

കൊറോണ വൈറസിന് വാക്​സിൻ കണ്ടെത്തിയെന്ന് ഇറ്റലി; പരീക്ഷണം വിജയം

text_fields
bookmark_border
covid-vaccine-6520.jpg
cancel

റോം: കൊറോണ വൈറസിനെതിരെ വാക്​സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി രംഗത്ത്. ഇറ്റാലിയൻ ഗവേഷകർ പുതുതായി വികസിപ്പിച്ച വാക്​സിൻ എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും മനുഷ്യരിൽ വിജയിക്കുന്ന ആദ്യ വാക്​സിൻ ആയിരിക്കും ഇതെന്നുമാണ് ഇറ്റലിയുടെ അവകാശവാദം.

കോശങ്ങളില്‍ ആൻറിബോഡികള്‍ നിർമിക്കാൻ കഴിയുന്ന വാക്​സിൻ കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്​തു. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് ഇറ്റലിയുടെ അവകാശവാദം. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്സിന്‍ പരീക്ഷണം. 

"കോശത്തിലെ കൊറോണ വൈറസിനെ വാക്​സിന്‍ നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിൻെറ നിര്‍ണായക ഘട്ടമാണ്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കാനുള്ള ഗവേഷണം പുരോഗമിക്കുകയാണ് " - വാക്‌സിന്‍ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സി.ഇ.ഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:romeitalyvaccineworld newscovid 19covid vaccine
News Summary - Italian researchers claim world's first Coronavirus vaccine
Next Story