ഇറ്റലിയിൽ ഒറ്റദിവസം 627 മരണം; ആറായിരം പേർക്ക് കൂടി കോവിഡ്
text_fieldsറോം: കോവിഡ് 19 ബാധയിൽ വിറങ്ങലിച്ചുനിൽക്കുന്ന യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം മരിച്ചത് 627 പേർ. 5986 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 4032 ആയും ആകെ രോഗബാധിതർ 47,021ആയും ഉയർന്നു. ലോകത്ത് കോവിഡ് ബാധിച്ച് ആകെ മരണം 11,179 ആയി.
സ്പെയിനിലും വൻതോതിലാണ് വർധനവ്. 24 മണിക്കൂറിനിടെ 210 പേരാണ് സ്പെയിനിൽ മരിച്ചത്. ആകെ മരണം 1041 ആയി. പുതിയതായി 2335 പേർക്ക് വൈറസ് ബാധിച്ചു.
ഇറാനിൽ 149 പേർ കൂടി മരിച്ചതോടെ ആകെ മരണം 1433 ആയി. യു.എസിൽ 16, യു.കെയിൽ 40 എന്നിങ്ങനെയും മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. നെതർലൻഡ്സിൽ 30 പേരാണ് ഇന്നലെ മാത്രം മരിച്ചത്.
അതേസമയം, ചൈനയിൽ മൂന്ന് മരണവും 39 പുതിയ കേസുകളും മാത്രമാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച 80,967 പേരിൽ 71,150 പേർക്ക് ചൈനയിൽ രോഗം ഭേദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.