ആ നീല റിബൺ ലോകത്തോട് പറഞ്ഞു- എട്ട് വർഷത്തിനുശേഷം ഇവിടെ കുഞ്ഞ് പിറന്നു
text_fieldsറോം: ഇറ്റലിയിലെ ഏറ്റവും ചെറിയ ഗ്രാമമായ മോർട്ടെറോണിലെ നാട്ടുകാർ ആഘോഷത്തിലാണിപ്പോൾ. കാരണം, എട്ടുവർഷത്തിനുശേഷം ഇവിടെ ഒരു കുഞ്ഞ് പിറന്നിരിക്കുകയാണ്. 29 പേരാണ് ഈ ഗ്രാമത്തിൽ ആകെയുള്ളത്.
ലെക്കോയിലെ അലെസാൻന്ദ്രോ മാന്‍സോനി ആശുപത്രിയില്‍ പിറന്ന കുഞ്ഞിന് ഡെനിസ് എന്നാണ് മാതാപിതാക്കളായ മാറ്റിയോയും സാറായും പേരിട്ടിരിക്കുന്നത്. ഇറ്റലിയിലെ സംസ്കാരമനുസരിച്ച് ഒരു കുഞ്ഞ് ജനിച്ചതിനു ശേഷം പേര് പ്രഖ്യാപിക്കുന്നത് വീട്ടുവാതിലിൽ റിബണ്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ്. നീല റിബണിൽ ഡെനിസ് എന്ന പേര് പ്രദർശിപ്പിച്ചാണ് ഡെനിസിെൻറ വരവ് മാറ്റിയോയും സാറായും ലോകത്തെ അറിയിച്ചത്.
പുതിയ അതിഥിയുടെ വരവ് ഗ്രാമത്തെയാകെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. എല്ലാവർക്കും സന്തോഷിക്കാനുള്ള അവസരമാണിതെന്ന് മേയർ ആേൻറാനെല്ല ഐവർനിസ്സി പറഞ്ഞു. കോവിഡ് കാലത്തെ ഗര്‍ഭധാരണം വലിയ കഷ്ടതകള്‍ നിറഞ്ഞതായിരുന്നെന്നാണ് ഡെനിസിെൻറ മാതാവ് സാറ പറയുന്നത്. രാജ്യത്തെ ലമ്പാർഡി മേഖലയിൽ കോവിഡ് രൂക്ഷമായിരുന്ന സമയത്തായിരുന്നു സാറയുടെ പ്രസവമടുത്തത്. എന്നാൽ, മോർട്ടെറോൺ ഗ്രാമത്തിൽ കൊറോണ ബാധിച്ചതേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.