തല്ലുകൂടാം, കുട്ടികളുടെ മുന്നിൽവെച്ച് വേണ്ട –പോപ്
text_fieldsവത്തിക്കാൻ സിറ്റി: ദമ്പതികൾക്ക് പ്രത്യേക ഉപദേശവുമായി ഫ്രാൻസിസ് മാർപാപ്പ. തല്ലു കൂടുന്നെങ്കിൽ ആയിക്കോളൂ, എന്നാലത് കുട്ടികളുടെ മുന്നിൽവെച്ചാകരുതെന്നാണ് പോപ്പിെൻറ ഉപദേശം. 27 നവജാതശിശുക്കളുടെ മാമോദീസ മുക്കൽ ചടങ്ങ് കഴിഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദമ്പതിമാർക്കിടയിൽ കലഹം സാധാരണയാണ്. അങ്ങനെയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാൽ, ഒരിക്കലും നിങ്ങളുടെ കുട്ടികൾ അതറിയരുത്. കഠിനമായ മനോവേദനക്ക് അത് ഇടവരുത്തും. കുട്ടികളെ സംബന്ധിച്ച് വീടാണ് പ്രാഥമിക കളരി. അവിടെവെച്ച് പഠിക്കുന്നതാണ് അവർ ജീവിതത്തിൽ പകർത്തുന്നതെന്നും പോപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.