ട്രംപ് ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ ‘മകൾ’ കയറിയിരിക്കും
text_fieldsബർലിൻ: മകൾ അച്ഛെൻറ ഒാമനയായിരിക്കാം. എന്നുവെച്ച് അസ്ഥാനത്ത് കയറിയിരുന്നാൽ അത് തനിക്കു മാത്രമല്ല, കുടുംബത്തിനും ചീത്തപ്പേരാകും. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻക ട്രംപിെൻറ നടപടിയാണ് കുടുംബത്തിനൊപ്പം സ്വന്തം രാജ്യത്തിനും ചീത്തപ്പേര് വരുത്തിവെച്ചത്. ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പിതാവും അമേരിക്കൻ പ്രസിഡൻറുമായ ഡോണൾഡ് ട്രംപിന് ലോക നേതാക്കൾക്കൊപ്പം അനുവദിച്ച ഇരിപ്പിടത്തിലാണ് മകൾ ഇവാൻക കയറിയിരുന്നത്. ആഫ്രിക്കയിലെ കുടിയേറ്റത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചുമുള്ള ചർച്ച നടക്കുന്ന വേദിയിൽ വെച്ചാണ് സംഭവം. ചൈന, റഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രസിഡൻറുമാരും ജർമൻ ചാൻസലർ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് എന്നിവരും വേദിയിൽ ഇരിക്കുേമ്പാഴാണ് ഇവാൻകയുടെ ‘അതിക്രമം’.
ലോക ബാങ്ക് പ്രസിഡൻറ് ജിം യോങ് കിങ് വിഷയം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇൗ സമയം എന്തോ ആവശ്യത്തിനായി ട്രംപ് എഴുന്നേറ്റുപോയ തക്കത്തിന് വേദിക്ക് പിറകിലുണ്ടായിരുന്ന ഇവാൻക ആ സീറ്റിൽ കയറിയിരിക്കുകയായിരുന്നു. സംഭവം ലോക മാധ്യമങ്ങൾ ചൂടോടെ പുറംലോകത്തെത്തിക്കുകയും ചെയ്തു.
ഇതോടെ അച്ഛനും മകൾക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇവാൻകയുടേത് ഒരിക്കലും യോജിക്കാത്ത നടപടിയാണെന്നാണ് അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന ഹിലരി ക്ലിൻറെൻറ തെരഞ്ഞെടുപ്പ് കാമ്പയിന് നേതൃത്വം നൽകിയിരുന്ന സെർലിന മാക്സ്വെൽ അഭിപ്രായപ്പെട്ടത്. ലോക നേതാക്കൾക്കൊപ്പം അത്തരമൊരു വേദിയിൽ കയറിയിരിക്കാൻ അവർക്ക് എന്ത് യോഗ്യതയാണെന്നും അവർ ചോദിച്ചു. കുടുംബപരമായ അഴിമതിയാണ് ട്രംപ് ഭരണത്തിലും നടത്തുന്നതെന്നും അവർ ആരോപിച്ചു.
അമേരിക്കയുടെ ദേശീയ താൽപര്യത്തെ പ്രതിനിധാനംചെയ്യാൻ തെരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയില്ലാത്ത, ഒട്ടും മുൻധാരണയില്ലാത്ത വരേണ്യ വർഗത്തിെൻറ നടപടിയാണ് ഇവാൻകയിലൂടെ ലോകം കണ്ടതെന്നാണ് ചരിത്രകാരിയായ ആനി ആപ്പിൾബോം അഭിപ്രായപ്പെട്ടത്.
അതേസമയം, ഇത്തരം ഉന്നതതല സമ്മേളനം നടന്നുകൊണ്ടിരിക്കുേമ്പാൾ നേതാക്കൾ മറ്റൊരു സെഷനിലേക്ക് പോയാൽ ഉന്നതതല ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ ഇരുത്താറുണ്ടത്രെ. എന്നാൽ, സ്വന്തം കുടുംബത്തിലുള്ളവരെ കുടിയിരുത്തുന്നത് അപൂർവ കാഴ്ചയാണ്.
സംഭവം വിവാദമായതോടെ ആതിഥേയരായ ജർമനിതന്നെ വിശദീകരണവുമായി രംഗത്തെത്തി. ഉച്ചകോടിയിൽ പെങ്കടുക്കുന്ന പ്രതിനിധികൾക്ക് അവരുടെ അഭാവത്തിൽ ഇരിപ്പിടത്തിൽ ആരെ ഇരുത്താമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇവിടെ ഇവാൻക ട്രംപിെൻറ മകൾ മാത്രമല്ല, പ്രസിഡൻറിെൻറ ഉപദേശക കൂടിയാണെന്നുമാണ് ജർമൻ ചാൻസലർ അംഗലാ െമർകൽ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.