ജീവനക്കാരിയുമായി അവിഹിത ബന്ധം; ന്യൂസിലൻഡിൽ മന്ത്രിയെ പുറത്താക്കി
text_fieldsക്രൈസ്റ്റ്ചർച്ച്: ഓഫിസിലെ ജീവനക്കാരിയുമായി അവിഹിത ബന്ധം പുലർത്തിയ ഇമിഗ്രേഷൻ മന്ത്രിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ പുറത്താക്കി. ഒരു വർഷത്തോളം ജീവനക്കാരിയുമായി ബന്ധം പുലർത്തിയ മന്ത്രി ഇയാൻ ലീസ്-ഗാലോവേ മന്ത്രിപദവി ദുരുപയോഗം ചെയ്തുവെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പദവിയിൽനിന്ന് നീക്കിയതെന്ന് ആർഡെൻ വ്യക്തമാക്കി. പ്രധാന പ്രതിപക്ഷമായ നാഷനൽ പാർട്ടിയുടെ നേതാവ് ജൂഡിത്ത് േകാളിൻസ് ആണ് മന്ത്രിയുടെ അവിഹിത ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്.
ജീവനക്കാരിയുമായി ബന്ധം പുലർത്തിയ കാര്യം ലീസ്-ഗാലോവേ സമ്മതിച്ചതായി ആർഡെൻ പറഞ്ഞു. ചൊവ്വാഴ്ച തന്നെ അദ്ദേഹത്തെ മന്ത്രിപദവിയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, വീട്ടിലെത്തി കുടുംബവുമായി ഇക്കാര്യം ചർച്ച ചെയ്യുന്നതിന് മുമ്പ് വാർത്ത പരസ്യമാക്കുന്നത് ശരിയല്ല എന്നതിെൻറ അടിസ്ഥാനത്തിലാണ് ഒരുദിവസം ൈവകി പുറത്തറിയിക്കുന്നതെന്നും ആർഡെൻ കൂട്ടിേച്ചർത്തു. ലീസ്-ഗാലോവേക്കും ഭാര്യയും മൂന്നു മക്കളുമുണ്ട്.
ജോലിസ്ഥലത്തെ ജീവനക്കാരുടെ സുരക്ഷ അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ലീസ്-ഗാലോവേക്ക് കഴിഞ്ഞ കുറച്ചുനാളുകളായി നീതിയുക്തമായി മുന്നോട്ടുപോകുന്നതിൽ പിഴവുപറ്റിയിട്ടുണ്ട്. ഈ ബന്ധം കൈകാര്യം ചെയ്യുന്നതിൽ തെൻറ ഓഫിസിനെ ദുരുപയോഗം ചെയ്തുവെന്ന ആേരാപണം അദ്ദേഹം സ്വയം സമ്മതിച്ചിട്ടുമുണ്ട്. ജോലി സ്ഥലങ്ങളിൽ നിലവാരവും സംസ്കാരവും ഉറപ്പുവരുത്താൻ നിയുക്തനായ മന്ത്രിയെന്ന നിലക്ക് ഞാൻ പ്രതീക്ഷിച്ച പെരുമാറ്റമല്ല അദ്ദേഹത്തിൽ നിന്നുണ്ടായിരിക്കുന്നത്. ലീസ്-ഗാലോവേയുടെ പ്രവർത്തികൾ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിലുണ്ടായിരുന്ന തെൻറ ആത്മവിശ്വാസം നഷ്ടമാക്കിയ സാഹചര്യത്തിലാണ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നതെന്നും ആർഡൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.