മുൻ ഇറാഖ് പ്രസിഡൻറ് ജലാൽ തലബാനിക്ക് വിട
text_fieldsബഗ്ദാദ്: ഇറാഖിലെ ആദ്യ കുർദ് വംശജനായ പ്രസിഡൻറ് ജലാൽ തലബാനിക്ക് രാജ്യത്തിെൻറ ആദരാഞ്ജലി. 83 വയസ്സായിരുന്ന അദ്ദേഹം അനാരോഗ്യം കാരണം ബർലിനിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. കുർദുകളുടെ സ്വയംനിർണയാവകാശത്തിനായുള്ള പോരാട്ടത്തിെൻറ പ്രതീകമായറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിെൻറ മരണത്തിൽ ഇറാഖിലെ കുർദ് മേഖലയിൽ ഒരാഴ്ചത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2003ൽ സദ്ദാം ഹുസൈൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷമുള്ള ഇറാഖിെൻറ ഭരണഘടന തയാറാക്കുന്നതിൽ പ്രധാനിയായിരുന്നു തലബാനി. 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2014 വരെ സ്ഥാനത്ത് തുടർന്നു. സദ്ദാം ഭരണകാലത്ത് ഇറാഖ് സർക്കാറിനെതിരെ പോരാടിയ കുർദ് വിഭാഗത്തിെൻറ തലവനായിരുന്നു.
തലബാനിയുടെ സംസ്കാര ചടങ്ങുകൾ സുലൈമാനിയ്യയിൽ നടക്കുമെന്ന് അദ്ദേഹത്തിെൻറ പാർട്ടി വക്താവ് മാധ്യമങ്ങളെ അറിയിച്ചു. സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായി നിലകൊള്ളുകയും പുതിയ ഇറാഖിെൻറ നിർമാണത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തയാളായിരുന്നു തലബാനിയെന്ന് പ്രധാനമന്ത്രി ഹൈദർ അൽഅബാദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.