ലേബർ പാർട്ടിയിലെ തീപ്പൊരി
text_fields20 വർഷത്തിനിടെ ബ്രിട്ടൻ ദ്വികക്ഷി പാർട്ടി സമ്പ്രദായത്തിലേക്ക് തിരിച്ചുവരുന്നതിെൻറ സൂചനയാണ് ഇടക്കാല പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം. കൺസർവേറ്റിവ് പാർട്ടിക്ക് വെല്ലുവിളിയുയർത്തി ലേബർ പാർട്ടിക്ക് നിലമെച്ചപ്പെടുത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. അതിന് ചുക്കാൻ പിടിച്ചതാവെട്ട, ജെറമി കോർബിൻ എന്ന നയതന്ത്രജ്ഞനും. രാജ്യം ബ്രെക്സിറ്റിനായി വിധിയെഴുതിയ ഘട്ടത്തിൽ ലേബർ പാർട്ടിയിൽ കോർബിെൻറ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇടതുപക്ഷത്തിെൻറ തീപ്പൊരി നേതാവെന്ന വിശേഷണമാണ് ഇൗ 68കാരന് ഏറ്റവും അനുയോജ്യം. കോർബിെൻറ നേതൃത്വത്തിൽ ഉയിർത്തെഴുന്നേൽപുതന്നെയാണ് പാർട്ടി നടത്തിയതും. ഇതോടെ, പാർട്ടിക്കുള്ളിൽ കോർബിനെതിരായ പടയൊരുക്കത്തിെൻറ ശക്തികുറഞ്ഞേക്കും. അതിനെയെല്ലാം അതിജീവിച്ച കോർബിൻ പാർട്ടിയെ ജനഹൃദയത്തിലെത്തിക്കുന്നതിൽ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. 2015ലെ തെരഞ്ഞെടുപ്പിെന അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയ ലേബർ പാർട്ടി ഇത്തവണ 29 സീറ്റുകൾ കൂടുതൽ നേടി. യുവാക്കളുടെ വോട്ടാണ് അതിൽ പ്രധാനഘടകം. അതോടൊപ്പം യുകിപ് (യു.കെ ഇൻഡിപെൻഡൻസ് പാർട്ടി) വോട്ടർമാരിൽ ഭൂരിപക്ഷവും ലേബർ പാർട്ടിയെ പിന്തുണച്ചു.
യു.എസ് പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന ബേണീ സാൻഡേഴ്സിനോടാണ് കോർബിനെ എപ്പോഴും താരതമ്യപ്പെടുത്താറ്. ലേബർ പാർട്ടി മികച്ചപ്രകടനം കാഴ്ചവെക്കുമെന്നും കൺസർവേറ്റിവ് പാർട്ടിക്ക് കാലിടറുമെന്നും അഭിപ്രായസർവേകൾ ദിവസങ്ങൾക്കു മുേമ്പ പ്രവചിച്ചതുമാണ്. അന്തിമഫലം എന്തുതന്നെയായാലും ഞങ്ങളുടെ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു -കോർബിൻ പറയുന്നു. 1983ൽ ഇസ്ലിങ്ടണിൽനിന്ന് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോർബിൻ തെൻറ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. എന്നാൽ, ഒരിക്കൽപോലും അധികാരത്തിെൻറ ഉന്നത പദവികളിലെത്താൻ ശ്രമിച്ചില്ല. പിൻനിരയിലിരിക്കാനായിരുന്നു താൽപര്യം. മനുഷ്യാവകാശത്തിെൻറ വക്താവായി നിലകൊണ്ട കോർബിൻ ഇറാഖ് യുദ്ധവേളയിൽ ലേബർ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിെൻറ നയങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചതിെൻറ പേരിൽ പാർട്ടിയിൽ ഒറ്റപ്പെട്ടിരുന്നു അദ്ദേഹം. എന്നും പാർട്ടിയിലെ വിമത സ്വരമായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെേട്ടക്കുമെന്നുതന്നെ ചിലർ വിലയിരുത്തുകയുണ്ടായി. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ നിൽക്കുന്നതിെനയായിരുന്നു കോർബിൻ പിന്തുണച്ചിരുന്നത്. അതേസമയം, ജനങ്ങൾക്കിടയിൽ അത് വേണ്ടത്ര പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിനുനേരേ വിമർശനമുയർന്നു. സമ്പൂർണ മദ്യവിരോധിയും സസ്യഭുക്കുമായ ഇൗ നേതാവിെൻറ പ്രധാന ഹോബികൾ വിവിധതരം ജാമുകൾ ഉണ്ടാക്കലും പൂന്തോട്ട പരിപാലനവുമാണ്. സ്വന്തമായി കാറുപോലുമില്ല. സൈക്കിൾയാത്രയാണ് ഇഷ്ടം. ലോറ അൽവാരിസ് ആണ് മൂന്നുതവണ വിവാഹിതനായ കോർബിെൻറ ഇപ്പോഴത്തെ സഖി.
1980കളിൽ പൊതുവിപണിയെ ആലിംഗനം ചെയ്തും പടിഞ്ഞാറൻ രാജ്യങ്ങളുമായി സഖ്യങ്ങളിലേർപ്പെട്ടും മധ്യവർഗ പാർട്ടിയായി മാറാനുള്ള മാറ്റത്തിെൻറ പാതയിലേക്കുള്ള ലേബർ പാർട്ടിയുടെ നീക്കങ്ങളെ എതിർത്ത കോർബിെൻറ കിറുക്കൻ വാദഗതികളെ പുച്ഛിച്ചുതള്ളുകയായിരുന്നു ടോണി ബ്ലെയർ ഉൾപ്പെടെയുള്ള നേതാക്കൾ. എട്ടാഴ്ച മുമ്പ് തെരേസ മേയ് പാർലെമൻറ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ലേബർപാർട്ടിയിലെ ഏറ്റവും ദുർബലനായ നേതാവായാണ് കോർബിനെ വിലയിരുത്തിയത്. കിം മേക്കർ എന്ന നിലയിലേക്കുള്ള അദ്ദേഹത്തിെൻറ തിരിച്ചുവരവിനാണ് ഇൗ തെരഞ്ഞെടുപ്പ് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.