ബുക്കര്‍ പുരസ്കാര ജേതാവ് ജോണ്‍ ബര്‍ഗര്‍ അന്തരിച്ചു
text_fields
ലണ്ടന്‍: ബുക്കര്‍ പുരസ്കാര ജേതാവ് ജോണ്‍ ബര്‍ഗര്‍ (90) പാരിസിലെ വീട്ടില്‍ നിര്യാതനായി. മാര്‍ക്സിസ്റ്റ് ചിന്തകനും കലാ നിരൂപകനുമായ ബര്‍ഗര്‍ തിങ്കളാഴ്ചയാണ് മരിച്ചത്. അദ്ദേഹത്തിന്‍െറ ‘ജി’ എന്ന നോവലിന് 1972ലാണ് ബുക്കര്‍ പുരസ്കാരം ലഭിച്ചത്.
പുരസ്കാരത്തുകയുടെ പകുതിയും ‘ബ്ളാക്ക് പാന്തേഴ്സ്’ എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസ്ഥാനത്തിന് നല്‍കുകയായിരുന്നു. ബി.ബി.സി ചാനലില്‍ ‘വേയ്സ് ഓഫ് സീയിങ്’ എന്ന പേരില്‍ ബര്‍ഗര്‍ അവതരിപ്പിച്ചിരുന്ന പരമ്പരയും ഏറെ പ്രശസ്തമായിരുന്നു. കലാനിരൂപണത്തിന് പുതിയ രാഷ്ട്രീയ കാഴ്ചപ്പാട് നല്‍കിയ പരിപാടിയായിരുന്നു അത്.
ലണ്ടനിലെ ഹാക്ക്നെയില്‍ ജനിച്ച ബര്‍ഗര്‍ അദ്ദേഹത്തിന്‍െറ ജീവിതം തുടങ്ങിയത് ചിത്രകാരനെന്ന നിലയിലായിരുന്നു. പിന്നീട് എഴുത്തില്‍ ശ്രദ്ധിച്ച അദ്ദേഹം കവിത മുതല്‍ നാടകം വരെ എല്ലാ സാഹിത്യസങ്കേതങ്ങളിലും തന്‍െറ രചനാവൈഭവം തെളിയിച്ചിരുന്നു. മറുനാടന്‍ തൊഴിലാളികള്‍ക്കെതിരെയുള്ള ചൂഷണം, ഫലസ്തീന്‍ ജനതയുടെ ദുരിതം എന്നീ വിഷയങ്ങള്‍ മുതല്‍ ഫോട്ടോഗ്രഫി വരെ ബര്‍ഗര്‍ തന്‍െറ എഴുത്തില്‍ ഉള്‍പ്പെടുത്തി.
ഭയപ്പെടുകയോ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത, കഥയുടെ ബാക്കി കണ്ടത്തെുന്നതില്‍ ആകാംക്ഷയും ശ്രദ്ധയും കാണിച്ചിരുന്ന എഴുത്തുകാരനായിരുന്നു ബര്‍ഗര്‍ എന്ന് അദ്ദേഹത്തിന്‍െറ മകനും സംവിധായകനുമായ ജേക്കബ് ട്വിറ്ററില്‍ കുറിച്ചു. ജീവിതത്തെ ഐശ്വര്യപൂര്‍ണമാക്കുന്നത് കലയാണെന്ന് പഠിപ്പിച്ചത് ബര്‍ഗറാണെന്ന് അദ്ദേഹത്തിന്‍െറ ജീവചരിത്രം എഴുതുന്ന ടോം ഒവര്‍ടോണ്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.