ബ്രക്സിറ്റ്: ബ്രിട്ടീഷ് മന്ത്രി രാജിവെച്ചു
text_fieldsലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടെൻറ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവെച്ചു. യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തിൽ പുന:പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോൾ ബ്രിട്ടൻ നേരിടുന്നത്. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് വരുേമ്പാൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2016ൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന് ജോൺസൺ വാദിച്ചിരുന്നു. സമാന ആവശ്യം ഉയർത്തി ജോൺസണിെൻറ സഹോദരനും മുൻ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും തെൻറ പദം രാജിവെച്ചിരുന്നു. മന്ത്രിപദം രാജിവെക്കാനുള്ള സഹോദരെൻറ തീരുമാനത്തെ ബോറിസ് പ്രകീർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.