ബോറിസ് േജാൺസെൻറ പ്രൊഫൈലിൽ നഗ്നചിത്രം
text_fieldsലണ്ടൻ: ബ്രിട്ടനിലെ മുതിർന്ന മന്ത്രിമാരുടെയും എം.പിമാരുടെയും ഫോൺനമ്പറും വ്യക്തിഗത വിവരങ്ങളും ചോർന്നതായി റിപ്പോർട്ട്. ബ്രെക്സിറ്റ് വക്താക്കളായ മൈക്കിൾ ഗ്ലോവ്, രാജിവെച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് േജാൺസൺ എന്നിവരുടെ വിവരങ്ങളും ചോർന്നിട്ടുണ്ട്. പാർട്ടികോൺഗ്രസിനോടനുബന്ധിച്ചു കൊണ്ടുവന്ന മൊബൈൽ ആപ്പ് വഴിയാണ് ഫോൺനമ്പറുകൾ ചോർന്നത്.
മതിയായ സുരക്ഷയില്ലാത്ത ഇൗ ആപ് വഴി ഇവരുടെ ഇ-മെയിൽ സന്ദേശങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാവും. നമ്പറുകൾ ലഭിച്ചതോടെ പലരും മന്ത്രിമാരെയും മറ്റും വിളിച്ച് ശല്യപ്പെടുത്തി. ചിലർ മന്ത്രിമാരുടെ ഇ-മെയിലുകളിൽ നുഴഞ്ഞുകയറി. ഡാറ്റകളും ഫോേട്ടാകളും എഡിറ്റ് ചെയ്തു.
ബോറിസ് േജാൺസെൻറ പ്രൊഫൈൽ ഫോേട്ടാക്ക് പകരം നഗ്നചിത്രം കൊടുത്തു. അദ്ദേഹത്തിെൻറ ജോലി സംബന്ധമായ വിവരത്തിനു താഴെ അധാർമികൻ എന്നെഴുതി വെച്ചു. പരിസ്ഥിതി സെക്രട്ടറിയായ മൈക്കിൾ ഗ്ലോവിെൻറ ചിത്രം മാറ്റി പകരം റൂപർട്ട് മർഡോകിെൻറ ഫോേട്ടാ കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.