ഭീകരവാദത്തിനെതിരെ അമേരിക്കയോടൊപ്പം ചേർന്നത് അബദ്ധമായെന്ന് ഇംറാൻ
text_fieldsവാഷിങ്ടൺ: സെപ്റ്റംബർ 11ലെ ആക്രമണത്തിനുശേഷം ഭീകരതക്കെതിരായ പോരാട്ടത്തില്‍ യ ു.എസിനൊപ്പം പങ്കുചേരാന്‍ പാകിസ്താൻ തീരുമാനിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ മ ണ്ടത്തമാണെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ.
ശരിയായി ചെയ്യാന്‍ കഴിയാത്ത കാര്യം വാഗ് ദാനം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മുൻ സർക്കാറുകളെ വിമര്‍ശിച്ച് ഇംറാൻ പറഞ്ഞു. യു.എസിൽ കൗൺസിൽ ഓഫ് േഫാറിൻ റിലേഷൻസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1980ല്‍ സോവിയറ്റ് യൂനിയന്‍ അഫ്ഗാനിസ്താനില്‍ കടന്നുകയറിയപ്പോള്‍ അതിനെ ചെറുക്കാന്‍ യു.എസിനെ സഹായിക്കുകയാണ് പാകിസ്താൻ ചെയ്തത്. ലോകമെമ്പാടുനിന്നും ഐ.എസ്.ഐ പരിശീലനം സിദ്ധിച്ച ഭീകരരെ പോരാട്ടത്തിനായി അഫ്ഗാനിലേക്കു ക്ഷണിച്ചു. 1989ല്‍ സോവിയറ്റ് യൂനിയന്‍ അഫ്ഗാന് വിട്ടതോടെ യു.എസും പിന്മാറി. പിന്നീട് ഈ സംഘങ്ങൾ പാകിസ്താെൻറ തലയിലായി. 2001ല്‍ അമേരിക്കന്‍ അധിനിവേശത്തിനു മുമ്പ് അഫ്ഗാനിലെ താലിബാന് സര്‍ക്കാറിനെ അംഗീകരിച്ച മൂന്നു രാജ്യങ്ങളില്‍ ഒന്നായിരുന്നു പാകിസ്താൻ. എന്നാല്‍, 9/11 ആക്രമണത്തിനുശേഷം അമേരിക്കയുടെ അധിനിവേശകാലത്ത് താലിബാനെതിരെ യു.എസ് സൈന്യത്തെ സഹായിക്കുകയാണ് നമ്മൾ ചെയ്തത്.
9/11 ആക്രമണത്തിനുശേഷം യു.എസിനൊപ്പം ചേര്‍ന്നതോടെ ഇതേ ഭീകരസംഘങ്ങൾക്കെതിരെ പാകിസ്താൻ പോരാടിക്കൊണ്ടിരിക്കുകയാണ്. വിദേശാധിപത്യത്തിെനതിരായ പോരാട്ടം ജിഹാദ് ആണെന്നു പറഞ്ഞിരുന്ന സ്ഥാനത്ത് സോവിയറ്റ് യൂനിയന്‍ മാറി യു.എസ് വന്നപ്പോൾ അത് ഭീകരതയായി മാറി. ഇത്തരം പോരാട്ടങ്ങളില്‍ നിഷ്പക്ഷമായി ഇടപെടുകയാണ് പാകിസ്താൻ ചെയ്യേണ്ടിയിരുന്നത്. അഫ്ഗാനില്‍ സൈനികപരിഹാരം സാധ്യമല്ല. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താനെ ആപത്ഘട്ടത്തില്‍ സഹായിച്ച ചൈനക്ക് ഇംറാൻ നന്ദിയുമറിയിച്ചു.
കശ്മീരിലെ നിരോധനാജ്ഞ നീക്കാൻ അന്താരാഷ്ട്ര സമൂഹം ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇംറാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.