ജൂലിയൻ അസാൻജ് അറസ്റ്റിൽ -വിഡിയോ
text_fieldsലണ്ടൻ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ എക്വഡോര്‍ എംബസി കെട്ടിടത്തിൽ കയറി ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു ലൈംഗികാതിക്രമ കേസുകളില്‍ ഇൻറര്‍പോള്‍ അസാന് ജിനെതിരെ നേരത്തേ ‘റെഡ് കോര്‍ണര്‍’ പുറപ്പെടുവിച്ചിരുന്നു.
അസാൻജ് ഏഴുവർഷമായി എക്വഡോർ എംബസിയിൽ രാഷ്ട് രീയ അഭയം തേടിയിരിക്കയായിരുന്നു. എന്നാൽ, അഭയം നല്‍കാനുള്ള തീരുമാനം എക്വഡോര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് മെട്രോപൊളിറ്റന്‍ പൊലീസ് എംബസി കെട്ടിടത്തിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മധ്യലണ്ടനിലെ പൊലീസ് സ്‌റ്റേഷനിലേക്കാണ് അസാന്‍ജിനെ ആദ്യം കൊണ്ടുപോയത്. വിവരങ്ങൾ ചോർത്തിയെന്ന കേസിൽ അസാന്‍ജിന് അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് ബ്രിട്ടീഷ് ജസ്റ്റിസ് വകുപ്പ് അറിയിച്ചു.
WATCH: Moment Julian Assange is CARRIED out of the Ecuadorian Embassy in London. pic.twitter.com/OEeqmoksGr
— RT UK (@RTUKnews) April 11, 2019
കീഴടങ്ങാത്തതിനെ തുടർന്ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്േട്രറ്റ് കോടതി 2012 ജൂണിൽ അസാൻജിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. അസാൻജിനെതിരായ പീഡനക്കേസ് പിന്നീട് റദ്ദാക്കി. അതേസമയം, ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാണ് ഇപ്പോഴത്തെ അറസ്റ്റ്. എക്വഡോർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചിരിക്കയാണെന്ന് വിക്കിലീക്സ് ആേരാപിച്ചു. ആരും നിയമത്തിനു മുകളിലല്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പ്രതികരിച്ചു.
യു.എസ് സര്‍ക്കാറിെൻറ നയതന്ത്ര രേഖകള്‍ ഉൾപ്പെടെ നിരവധികാര്യങ്ങൾ ചോര്‍ത്തി വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്നതിനാൽ സ്വീഡനിലേക്കു നാടുകടത്തിയാല്‍ അമേരിക്ക അറസ്റ്റ് ചെയ്യുമെന്ന് അസാൻജ് ഭയപ്പെട്ടിരുന്നു. വിക്കിലീക്സ് രഹസ്യ രേഖകള്‍ പുറത്തുവിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്കയുടെ രഹസ്യപദ്ധതിയുടെ ഭാഗമാണ് അദ്ദേഹത്തിനെതിരായ കേസുകളെന്നാണ് വിക്കിലീക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.
രാഷ്ട്രീയ അഭയം പിന്‍വലിച്ച എക്വഡോര്‍, എംബസി മുഖേന ലണ്ടന്‍ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അേതസമയം, അസാന്ജിെൻറ പൗരത്വം എക്വഡോറിലെ ലെനിൻ മോറേനോ സർക്കാർ പിൻവലിച്ചു. വിദേശകാര്യ മന്ത്രി ജോസ് വലേൻസിയയാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിനു തൊട്ടു മുമ്പായിരുന്നു നടപടി. ആസ്ട്രേലിയൻ വംശജനായ അസാൻജ് ഏഴു വർഷമായി എക്വഡോർ എംബസിയിലാണ് കഴിഞ്ഞത്. അദ്ദേഹം ഹാജരാക്കിയ രേഖകളിൽ നിരവധി ക്രമക്കേടുകൾ കണ്ടതിനെ തുടർന്നാണ് 2017ൽ നൽകിയ പൗരത്വം റദ്ദാക്കിയതെന്നാണ് എക്വഡോര്‍ സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.