രഹസ്യം പുറത്തുവിട്ടു; അസാൻജ് യു.എസിെൻറ ശത്രുവായി
text_fieldsലണ്ടൻ: കാലങ്ങൾക്കുശേഷം ജൂലിയൻ പോൾ അസാൻജ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടിയത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തുവന്നു. 2010െൻറ അവസാനം അഞ്ചു ലക്ഷത്തിലധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അമേരിക്കയുടെ കണ്ണിലെ കരടായി മാറി. അമേരിക്കക്കുപുറെമ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.
അതോടെ അസാൻജിനെ ശത്രുവായി പ്രഖ്യാപിച്ച യു.എസ് പിടികൂടാൻ ശ്രമങ്ങളാരംഭിച്ചു. യു.എസ്, ആസ്ട്രേലിയ, ചൈന തുടങ്ങി ഒട്ടനവധി രാജ്യങ്ങൾ വിക്കിലീക്സ് നിരോധിക്കുകയോ അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. ഫേസ്ബുക്ക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വിസ, മാസ്റ്റർകാർഡ്, ആമസോൺ, ആപ്പിൾ ഐ.എൻ.സി തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങൾ നടപ്പാക്കി.
അതിനിടയിലാണ് സ്വീഡനിൽ അസാൻജ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രണ്ടു സ്ത്രീകൾ രംഗത്തുവരുന്നത്. സ്വീഡിഷ് സർക്കാർ അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ആരോപണം തള്ളിയ അസാൻജ് രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതികരിച്ചത്.
കേസിനുപിന്നിൽ യു.എസാണെന്നും ആരോപണമുയർന്നിരുന്നു. 2010 ഡിസംബറിൽ ബ്രിട്ടിഷ് പൊലീസിൽ കീഴിടങ്ങിയ അസാൻജിനെ സ്വീഡനിലേക്ക് നാടുകടത്താനാണ് ജഡ്ജി ഉത്തരവിട്ടത്. ഡിസംബർ 16ന് ഉപാധികളോടെ ഹൈകോടതി ജാമ്യം നൽകി. 2012ലാണ് ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയംതേടിയത്.
അന്നുതൊട്ട് ഇക്വഡോർ എബംസിയിലെ ചെറിയ ഫ്ലാറ്റിലാണ് അസാൻജ് കഴിഞ്ഞത്. ബഹിരാകാശത്ത് കഴിയുംപോലെയാണ് എംബസിയിലെ തെൻറ വാസമെന്ന് അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു. 1971ൽ ആസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലാണ് അസാൻജിെൻറ ജനനം. 37 സ്കൂളുകളിലായാണ് വിദ്യാഭ്യാസം. ചെറുപ്പത്തിേല കമ്പ്യൂട്ടർ ഹാക്കിങ്ങിൽ വിദഗ്ധനായിരുന്നു. 2006ലാണ് വിക്കിലീക്സ് സ്ഥാപിച്ചത്. അസാന്‍ജിനെതിരെ കുറ്റം ചുമത്തിയതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതു സംബന്ധിച്ച് സ്പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ നടത്തുന്ന അന്വേഷണത്തിലും അസാന്‍ജിനെതിരെ കുറ്റംചുമത്തിയിട്ടുള്ള കാര്യം പരിഗണിച്ചേക്കാം. ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ കംപ്യൂട്ടറുകളില്‍നിന്ന് വിവരം ചോര്‍ത്തി അവ പ്രസിഡൻറ് ട്രംപിന് അനുകൂലമായി ഉപയോഗിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടന്നത്.
നാടു കടത്തില്ല –എക്വഡോർ
ക്വിറ്റോ: ലണ്ടനിൽ അറസ്റ്റിലായ ജൂലിയൻ അസാൻജിെന മറ്റുരാജ്യങ്ങളിലേക്ക് നാടുകടത്തില്ലെന്ന് എക്വഡോർ പ്രസിഡൻറ് ലെനിൻ മൊറീനോ. മറ്റു രാജ്യങ്ങൾക്ക് കൈമാറിയാൽ വധശിക്ഷയോ മറ്റു പീഡനമുറകളോ ആയിരിക്കും അസാൻജിനെ കാത്തിരിക്കുക. അതിന് തയാറല്ലെന്ന് മൊറീനോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
മൊറീനോയുടെ മുൻഗാമി റാഫേൽ കൊറിയയാണ് അസാൻജിന് രാഷ്ട്രീയ അഭയം നൽകിയത്. അഭയം പിൻവലിച്ച സർക്കാർ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച റാഫേൽ അത് ഗുരുതരകുറ്റകൃത്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മൊറീനോ മാനവരാശിയോട് ചെയ്ത കുറ്റകൃത്യങ്ങൾ മറക്കാൻ കഴിയാത്തതാണെന്നും ബെൽജിയത്തിൽ കഴിയുന്ന അദ്ദേഹം ട്വീറ്റ് ചെയ്തു.
അറസ്റ്റിനെ എതിർത്ത് യു.എൻ
യുനൈറ്റഡ് നാഷൻസ്: ജൂലിയൻ അസാൻജിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് യു.എൻ മനുഷ്യാവകാശ വിദഗ്ധർ. അസാൻജിെൻറ കാര്യത്തിൽ എക്വഡോറിെൻറത് മനുഷ്യാവകാശ ലംഘനമാണ്. അദ്ദേഹെത്ത യു.എസിന് കൈമാറുകയാണെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സംഘം മുന്നറിയിപ്പു നൽകി.
അപലപിച്ച് സ്നോഡൻ
അറസ്റ്റിനെ യു.എസ് മുൻ ഉന്നത രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ എഡ്വേഡ് സ്നോഡൻ അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിലെ ഇരുണ്ട നിമിഷങ്ങളെന്നായിരുന്നു സ്നോഡെൻറ പ്രതികരണം.നാടുകടത്താനുള്ള ശ്രമങ്ങൾ ഗുരുതരമായ തെറ്റാണെന്നാണ് ഗാർഡിയൻ പത്രത്തിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.