അസാൻജിെൻറ അഭയാർതിഥ്വം എടുത്തുകളയുമെന്ന് ഇക്വഡോർ പ്രസിഡൻറ്
text_fieldsലണ്ടൻ: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്ജിെൻറ അഭയാര്‍തിഥ്വം എടുത്ത് കളയുമെന്ന് ഇക്വഡോര്‍ പ്രസിഡൻറ് ലെനിൻ മോറെനോ. അസാന്ജിെൻ റ ചോര്‍ത്തല്‍ പ്രവര്‍ത്തനത്തെ ഒരു തരത്തിലും പിന്തുണക്കുന്നില്ലെന്നും മൊറേനു വ്യക്തമാക്കി. 2010ൽ മുന്‍ വിക്കിലീക്‌സ് വോളണ്ടിയര്‍മാർ അസാൻജിനെതിരെ ലൈംഗിക പീഡനം ആരോപിക്കുകയും അതിനെ തുടർന്നുണ്ടായ കേസുമായി ബന്ധപ്പെട്ട് അസാന്‍ജിനെ സ്വീഡന് കൈമാറാന്‍ സുപ്രീംകോടതി വിധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അസാന്‍ജ് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
എംബസിയില്‍ താമസിച്ച് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് അസാന്‍ജ് നടത്തുന്നതെന്ന് ഇക്വഡോര്‍ പ്രസിഡൻറ് ആരോപിച്ചു. പരസ്പരമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അദ്ദേഹത്തെ പുറത്താക്കുകയുള്ളൂ. രഹസ്യ രേഖകൾ ചോര്‍ത്തിയ അസാൻജിെൻറ രാഷ്ട്രീയ അജൻഡയെ പിന്തുണയ്ക്കുന്നില്ലെന്നും ഇക്വഡോര്‍ പ്രസിഡന്‍റ് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജ് സ്ഥാപിച്ച വിക്കിലീക്‌സ് അമേരിക്കയുടെ രഹസ്യ നയതന്ത്രകേബില്‍ സന്ദേശങ്ങള്‍ പുറത്ത് വിട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പ്രഭാഷണം നടത്താനായി സ്റ്റോക്ക്‌ഹോമിലെത്തിയ വേളയില്‍ തങ്ങളെ ലൈംഗീകമായി അസാന്‍ജ് പീഡിപ്പിച്ചതായി, മുന്‍ വിക്കിലീക്‌സ് വോളണ്ടിയര്‍മാരായ രണ്ടു സ്ത്രീകള്‍ 2010 ല്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍, അവരുടെ സമ്മതപ്രകാരമാണ് താന്‍ അവരുമായി ബന്ധപ്പെട്ടതെന്നും ബലാത്സംഗ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അസാന്‍ജ് വാദിച്ചിരുന്നു.
അമേരിക്കയുടെ തലവേദനയായ സമയത്താണ് അസാന്‍ജിനെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. സര്‍ക്കാറുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് അസാന്‍ജിന് നല്‍കിയ ഇന്‍റര്‍നെറ്റ് ബന്ധം ഈ വര്‍ഷം ഇക്വഡോര്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. അസാൻജിനു എംബസിയില്‍ അഭയം നല്‍കിയതിനെതുടര്‍ന്ന് ഇക്വഡോറും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധവും വഷളായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.