അസാൻജിന് പൗരത്വം നൽകിയിരുന്നതായി എക്വഡോർ വിദേശകാര്യ മന്ത്രി
text_fieldsലണ്ടൻ: ലണ്ടനിലെ എക്വഡോർ എംബസിയിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് പൗരത്വം നൽകിയിരുന്നതായി എക്വഡോർ. അസാൻജിന് കഴിഞ്ഞവർഷം ഡിസംബർ 12ന് എക്വഡോർ പൗരത്വം നൽകിയിരുന്നതായി വിദേശകാര്യമന്ത്രി മരിയ ഫെർനാഡ എസ്പിനോസയാണ് വ്യക്തമാക്കിയത്. ബ്രിട്ടനിൽ അദ്ദേഹം നേരിടുന്ന രാഷ്ട്രീയപ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായാണ് പൗരത്വം നൽകിയതെന്നും അവർ പറഞ്ഞു.
കഴിഞ്ഞദിവസം അസാൻജിന് നയതന്ത്ര പദവി നൽകണെമന്ന ആവശ്യം ബ്രിട്ടൻ നിഷേധിച്ചിരുന്നു. ബ്രിട്ടനിൽ അസാൻജിന് നയതന്ത്രപദവി നൽകണമെന്നാവശ്യപ്പെട്ട് എക്വഡോർ സർക്കാറാണ് അപേക്ഷ നൽകിയിരുന്നത്.
2010ൽ സ്റ്റോക്ഹോമിൽ വെച്ചാണ് അസാൻജിനെതിരെ മാനഭംഗത്തിന് കേസെടുക്കുന്നത്. മാനഭംഗക്കേസിൽ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയതിനെ തുടർന്ന് 2012 മുതൽ ലണ്ടനിലെ എക്വഡോർ എംബസിയിൽ അസാൻജ് അഭയംതേടുകയായിരുന്നു.
സ്വീഡിഷ് പ്രോസിക്യൂേട്ടഴ്സ് അസാൻജിനെതിരായ അേന്വഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിെന തുടർന്ന് സ്കോട്ലൻഡ് യാർഡിെൻറ അറസ്റ്റ് ഉൾെപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരും. അതേസമയം, ആദ്യമായി അസാൻജ് എക്വഡോർ ഫുട്ബാൾ ജഴ്സിയണിഞ്ഞ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.