വിക്കിലീക്സിന് പുതിയ മേധാവി
text_fieldsലണ്ടൻ: വിക്കിലീക്സിെൻറ എഡിറ്റർ ഇൻ ചീഫ് ആയി മുൻ വക്താവ് ക്രിസ്റ്റീൻ റാഫ്സനെ നിയമിച്ചു. വിക്കിലീക്സ് സ്ഥാപകനും 10 വർഷത്തിലേറെ സ്ഥാപനത്തിെൻറ മേധാവിയായി തുടരുകയും ചെയ്ത ജൂലിയൻ അസാൻജിനു പകരക്കാരനായാണ് നിയമനം. ട്വിറ്ററിലൂടെയാണ് വിക്കിലീക്സ് നിയമനം അറിയിച്ചത്.
അസാൻജിനെ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ലൈംഗികാരോപണക്കേസിൽ കുറ്റാരോപിതനായ അസാൻജ് അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ആറുവർഷമായി അഭയം തേടിയിരിക്കുകയാണ്.
ANNOUNCEMENT: Assange appoints Hrafnsson Editor-in-Chief after six months of effective incommunicado detention, remains publisher [background: https://t.co/2jOgvSu5bG] pic.twitter.com/0Fwvf3SrkL
— WikiLeaks (@wikileaks) September 26, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.