എക്വഡോറിനെതിരെ ജൂലിയൻ അസാൻജ് നിയമനടപടിക്ക്
text_fieldsലണ്ടൻ: ലണ്ടനിലെ എംബസിയിൽ അനിശ്ചിതകാലം തളച്ചിട്ട നടപടി മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് എക്വഡോർ സർക്കാറിനെതിരെ നിയമനടപടിക്ക്. ആറു വർഷമായി അസാൻജിനെ അന്യായമായി എംബസിയിൽ പാർപ്പിച്ചിരിക്കയാണെന്ന് അഭിഭാഷകൻ ബൽതാസർ ഗാർസോൺ പറഞ്ഞു.
അടുത്തിടെ നിയമം കൂടുതൽ കടുപ്പിച്ച് എക്വഡോർ വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഒാൺലൈൻ വഴി അസാൻജ് രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുന്നതും വിലക്കി. അതേസമയം, സ്വകാര്യ കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും അതിനും വിലക്കാണ്. ലൈംഗികാരോപണത്തിൽ സ്വീഡിഷ് സർക്കാർ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് 2012 മുതൽ അസാൻജ് എക്വഡോർ എംബസിയിൽ അഭയം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.