അസാൻജിന് പ്രത്യേക പരിഗണന നൽകില്ല -ആസ്ട്രേലിയ
text_fieldsമെൽബൺ: ജൂലിയൻ അസാൻജിന് സ്വന്തം പൗരനെന്ന നിലക്ക് പ്രത്യേക പരിഗണന നൽകില്ലെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ. നാടുകടത്തൽ യു.എസിനെ സംബന്ധിക്കുന്ന വിഷയമാണെന്നും മറ്റ് രാജ്യങ്ങളിൽ വിഷമവൃത്തത്തിൽപെട്ട ഏതൊരു പൗരനും നൽകുന്ന പരിഗണന മാത്രമേ അസാൻജും അർഹിക്കുന്നുള്ളൂവെന്നും മോറിസൺ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മോറിസൺ മാധ്യമങ്ങളോട് സംസാരിച്ചത്. ബലാത്സംഗക്കേസിൽ തടവു ശിക്ഷക്കു വിധിക്കപ്പെട്ട അസാൻജ് 2012ൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് എക്വഡോർ എംബസിയിൽ അഭയം തേടിയതിനാണ് അറസ്റ്റ് ചെയ്തത്. 2010ൽ സുപ്രധാന സൈനിക രഹസ്യ രേഖകൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് യു.എസ് അസാൻജിനെതിരെ കുറ്റം ചുമത്താൻ കാത്തിരിക്കയാണ്. മേയ് രണ്ടിന് ഇൗ കേസിൽ വീണ്ടും വാദം കേൾക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.