സംസ്കാരഹത്യ; തദ്ദേശീയ ജനതയോട് മാപ്പുപറയാൻ പോപ്പിന് കാനഡയുടെ ക്ഷണം
text_fieldsഒാട്ടവ: തദ്ദേശീയ ജനതയോട് കാത്തലിക് ചർച്ച് കാണിച്ച ക്രൂരതകൾക്ക് മാപ്പുപറയുന്നതിന് പോപ് ഫ്രാൻസിസ് മാർപാപ്പക്ക് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയുടെ ക്ഷണം. തിങ്കളാഴ്ച വത്തിക്കാനിൽ നടത്തിയ സ്വകാര്യ സന്ദർശനത്തിലാണ് പ്രസിഡൻറ് പോപ്പിനെ ക്ഷണിച്ചത്. 19ാം നൂറ്റാണ്ടിൽ കാനഡയിൽ ആരംഭിച്ച ചർച്ചിെൻറ റെസിഡൻഷ്യൽ സ്കൂളുകളിലാണ് പീഡനം നടന്നത്. രാജ്യത്തെ തദ്ദേശീയരായ ഒന്നര ലക്ഷത്തോളം കുട്ടികളെ ഇൗ സ്കൂളുകളിൽ പ്രവേശിപ്പിച്ച് പരമ്പരാഗത സംസ്കാരത്തിൽനിന്നും ഭാഷയിൽനിന്നും വേർപ്പെടുത്തുകയായിരുന്നു.
ഇൗ സ്കൂളുകളിൽ കുട്ടികൾ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യപ്പെട്ടിരുന്നു. സർക്കാർ സഹായത്തോടെയും അല്ലാതെയും പ്രവർത്തിച്ചിരുന്ന ഇൗ സ്ഥാപനങ്ങൾ ക്രിസ്ത്യൻ ചർച്ചുകളുടെ മേൽനോട്ടത്തിലായിരുന്നു. ഇൗ സംഭവം ‘സംസ്കാരഹത്യ’യാണെന്ന് 2015െല ഒരു കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. തങ്ങളുടെ മാതാപിതാക്കളുടെ സംസ്കാരത്തിൽനിന്ന് പൂർണമായും കുട്ടികളെ വേർപ്പെടുത്തിയ പ്രക്രിയയിൽ ക്ഷമ ചോദിക്കുന്നതിനാണ് പോപ്പിനെ രാജ്യത്തേക്ക് ക്ഷണിച്ചതെന്ന് ട്രൂഡോ വ്യക്തമാക്കി. നേരത്തെ കമീഷൻ പോപ് ഇത്തരത്തിൽ മാപ്പുപറയണമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. പോപ് അടുത്ത വർഷം കാനഡയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
സന്ദർശനത്തിൽ കാലാവസ്ഥ വ്യതിയാനമടക്കമുള്ള വിഷയങ്ങളും ചർച്ചയിൽ വന്നതായി ട്രൂഡോ പറഞ്ഞു. കഴിഞ്ഞ ആഴ്ച പോപ്പിനെ സന്ദർശിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൽനിന്ന് വ്യത്യസ്തമായി കാലാവസ്ഥ വ്യതിയാനം മനുഷ്യെൻറ ചെയ്തികൾമൂലമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.