32 വർഷത്തിനുശേഷം കീത്ത് വാസ് എം.പി വിരമിക്കുന്നു
text_fieldsലണ്ടൻ: ബ്രിട്ടനിലെ ആദ്യ ഏഷ്യൻ വംശജനായ മന്ത്രിയും പ്രമുഖ ലേബർ പാർട്ടി നേതാവുമായ കീ ത്ത് വാസ് എം.പി സ്ഥാനത്തുനിന്ന് വിരമിക്കുന്നു. 2016െല ലഹരി-ലൈംഗിക ആരോപണ കേസിൽ ഇദ് ദേഹത്തെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഒക്ടോബർ 31ന് ബ്രിട്ടീഷ് പാർലമെൻറ് തീരുമാനമെടുത്തതിനു പിറകെയാണ് വിരമിക്കൽ പ്രഖ്യാപനം.
ബ്രിട്ടീഷ് പാർലെമൻറ ിെൻറ പൊതുസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ ഇന്ത്യൻ വംശജനാണ് കീത്ത് വാസ്. 1987 മുതൽ എട്ടു തവണയായി തുടർച്ചയായ 32 വർഷം ലെയിസ്റ്റർ ഈസ്റ്റിൽ നിന്ന് ഇദ്ദേഹം തെരഞ്ഞെടുക ്കപ്പെട്ടു. 1999 മുതൽ 2001 വരെ ടോണി ബ്ലെയർ മന്ത്രിസഭയിൽ യൂറോപ്യൻകാര്യ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2007 മുതൽ 2016 വരെ പാർലമെൻറിെൻറ ആഭ്യന്തരകാര്യ സമിതി ചെയർമാനായിരുന്നു. ആരോപണങ്ങളെ തുടർന്നാണ് സ്ഥാനം രാജിവെച്ചത്.
കറുത്തവരും ഏഷ്യക്കാരും ന്യൂനപക്ഷ വംശങ്ങളുമടങ്ങുന്ന വിഭാഗത്തിൽനിന്ന് 1987െല തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിെൻറ നേതൃസ്ഥാനത്തെത്തിയ ലേബർ എം.പിമാരിൽ പ്രമുഖനാണ് വാസെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പറഞ്ഞു. ഏഷ്യൻ വംശജരടക്കമുള്ളവരെ രാഷ്ട്രീയ രംഗത്ത് ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹത്തിെൻറ പങ്ക് വലുതാണ്. അടുത്തിടെ യമനിൽ സമാധാനം സ്ഥാപിക്കുന്നതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും കോർബിൻ പറഞ്ഞു.
ഗോവൻ ദമ്പതികളുടെ മകനായി ബ്രിട്ടീഷ് കോളനിയായിരുന്ന യമനിലെ ഏദനിൽ ജനിച്ച വാസ് 1965ൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ഇന്ത്യ-യു.കെ ബന്ധങ്ങളിൽ സജീവമായി ഇടപെട്ട ഇദ്ദേഹം, 1989ൽ സൽമാൻ റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് മുസ്ലിംകൾക്കൊപ്പം ലെയിസ്റ്ററിൽ മാർച്ച് നടത്തിയിരുന്നു. 2001ൽ നദാമി ഔസ് എന്ന ആംഗ്ലോ-ഇറാഖി കോടീശ്വരനെ ഫ്രാൻസിലേക്ക് നാടുകടത്തുന്നത് ഒഴിവാക്കാനായി വാസ് ഇടപെട്ടത് വിവാദമായിരുന്നു.
2016ൽ രണ്ട് പുരുഷവേശ്യകൾക്കായി ലഹരി മരുന്ന് വാങ്ങാൻ വാസ് സന്നദ്ധത പ്രകടിപ്പിച്ചെന്ന ഒരു പത്രത്തിെൻറ വെളിപ്പെടുത്തലുണ്ടാക്കിയ വിവാദങ്ങളാണ് ഇപ്പോഴത്തെ സസ്പെൻഷന് കാരണം.
അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. അടുത്ത വ്യാഴാഴ്ചക്കകം സ്ഥാനർഥിയെ പ്രഖ്യാപിക്കണമെന്നതിനാൽ വാസിെൻറ പകരക്കാരനെ അടിയന്തരമായി കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ലേബർ പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.