കിമ്മിൻെറ പിൻഗാമിയാകാൻ കിം പ്യോങ് ഇൽ?
text_fieldsപ്യോങ്യാങ്: ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി ആരായിരിക്കുെമന്ന ചർച്ചയിലാണ് ലോകമാധ്യമങ്ങൾ. ഭരണാധികാര ി കിം ജോങ് ഉന്നിെൻറ ആരോഗ്യസ്ഥിതിയെ കുറിച്ച് അവ്യക്തത തുടരുന്നതാണ് ചർച്ചക്കാധാരം. 40 വർഷം വിദേശത്തായി രുന്ന കിമ്മിെൻറ അടുത്ത ബന്ധു കിം പ്യോങ് ഇല്ലിെൻറ പേരാണ് ഇപ്പോൾ ആ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത ്. 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് 2019 നവംബറിൽ ഉത്തരകൊറിയയിൽ മടങ്ങിയെത്തിയതു മുതൽ വീട്ടുതടങ്കലിലാണ് പ്യോങ്. നിരവധി തവണ ഇദ്ദേഹത്തിനു നേരെ വധശ്രമങ്ങളിൾ നടന്നിട്ടുമുണ്ട്. അതെല്ലാം അതിജീവിച്ചാണ് വിദേശരാജ്യങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ കഴിഞ്ഞത്.
ഉത്തരകൊറിയയുടെ സ്ഥാപകൻ കിം ഇൽ സുങ്ങിെൻറ ജീവനോടെയിരിക്കുന്ന ഏക മകനാണ് 65 കാരനായ പ്യോങ് ഇൽ. അധികാരവാഴ്ചയിൽ 1970കളിൽ അർധസഹോദരൻ കിം ജോങ് ഇല്ലിനോട് പരാജയപ്പെട്ട ശേഷം നാടുവിട്ടതാണിദ്ദേഹം. 1994 മുതൽ 2011 വരെ ഉത്തരകൊറിയ ഭരിച്ചത് കിം ജോങ് ഇൽ ആയിരുന്നു. സുങ്ങിെൻറ രണ്ടാംഭാര്യ കിം സോങ് ഇയുടെ മകനാണിദ്ദേഹം.
40 വർഷക്കാലം ഹംഗറി, പോളണ്ട്, ചെക് റിപ്പബ്ലിക്, ബൾഗേറിയ,ഫിൻലൻഡ് രാജ്യങ്ങളിലായിരുന്നു പ്യോങ്. പിതാവിെൻറ മരണശേഷം കിം ജോങ് ഉൻ അധികാരം ഏറ്റെടുത്തപ്പോഴും അദ്ദേഹം മടങ്ങിയെത്തിയില്ല. കിമ്മിെൻറ പകരക്കാരിയായി സഹോദരിയുടെ കിം യോ ജോങ്ങിെൻറ പേര്പറയുന്നുണ്ടെങ്കിലും ഒരു സ്ത്രീക്ക് അധികാരം കൈമാറാൻ കടുത്ത യാഥാസ്ഥിതിക മനോഭാവമുള്ള ഉത്തരകൊറിയ തയാറാവുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. നാളിതുവരെയായി കുടുംബവാഴ്ചയാണ് ഉത്തരകൊറിയയിൽ നിലനിൽക്കുന്നത്. പ്യോങ് ഇതേ കുടുംബത്തിലുള്ള മുതിർന്ന പുരുഷൻ എന്നതാണ് കിമ്മിെൻറ പിൻഗാമിയാകാൻ അദ്ദേഹത്തിന് സാധ്യത വർധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.