കൊറിയൻ ഉപദ്വീപിലെ പ്രശ്നപരിഹാരത്തിന് ഊന്നലുമായി കിം–പുടിൻ കൂടിക്കാഴ്ച
text_fieldsമോസ്കോ: ആദ്യമായി കാണാനെത്തിയ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ കൊറിയൻ ഉ പദ്വീപിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം ഉറപ്പുനൽകിയാണ് റഷ്യൻ പ്രസിഡൻറ് വ്ല ാദിമിർ പുടിൻ വരവേറ്റത്. ബന്ധം അരക്കിട്ടുറപ്പിക്കാനും ഇരുവരും തീരുമാനിച്ചു. കിഴക ്കൻ റഷ്യയിലെ വ്ലാദിവോസ്ടോകിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച.
യു.എസുമായുള്ള ആ ണവകലഹത്തിൽ പുടിെൻറ പിന്തുണ തേടിയാണ് കിം പച്ചത്തീവണ്ടിയിൽ ഉത്തരകൊറിയയിൽന ിന്ന് എത്തിയത്. ആണവ പ്രതിസന്ധി പരിഹരിക്കാമെന്നും പുടിൻ പറഞ്ഞു.
‘‘ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഏറെ സഹായകമായ ചർച്ചയായിരിക്കുമിത്. ഉത്തരകൊറിയയും റഷ്യ യും തമ്മിലുള്ള സൗഹാർദം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം -കിം പറഞ്ഞു. ലോകം കൊറ ിയൻ ഉപദ്വീപിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കാലത്ത്, ഞങ്ങളുടെ സംഭാഷണം അർഥവത്തായിരിക്കും. കൊറിയൻ ഉപദ്വീപിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. അതിനായി റഷ്യക്ക് ചെയ്യാനാവുന്നത് ചെയ്യും’’-പുടിൻ കിമ്മിനോട് പറഞ്ഞു.
ഹാനോയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിനുപിന്നാലെയാണ് ലോകത്തെ ശക്തരായ നേതാക്കളിലൊരാളായ പുടിെൻറ സഹായം തേടി കിം റഷ്യയിലേക്ക് വണ്ടികയറിയത്. യു.എസ് ഉപരോധത്തിൽ റഷ്യയിൽ ജോലിചെയ്യുന്ന 10,000 ത്തോളം ഉത്തരകൊറിയൻ തൊഴിലാളികളുടെ നിലനിൽപ് ഭീഷണിയിലായ സാഹചര്യത്തിൽകൂടിയാണീ സന്ദർശനം.
തൊഴിലാളികളാണ് ഉത്തരകൊറിയയുടെ പ്രധാന വരുമാനസ്രോതസ്സ്. ഈ വർഷാവസാനം തൊഴിലാളികൾ റഷ്യവിടണമെന്നാണ് അന്ത്യശാസനം. എന്നാൽ, അവരുടെ കരാർ നീട്ടണമെന്ന് കിം പുടിനോട് ആവശ്യപ്പെട്ടേക്കും. ഏതാനും വർഷങ്ങളായി റഷ്യ ഉത്തരകൊറിയക്ക് 2.5 കോടി ഡോളറിെൻറ ഭക്ഷ്യസഹായം നൽകിയിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ചോങ്ജിൻ തുറമുഖം വഴി 2000 ടണിെൻറ ഗോതമ്പാണ് ഉത്തരകൊറിയയിലേക്ക് അയച്ചത്. യു.എസിെൻറ അന്താരാഷ്ട്ര സ്വാധീനം തടയാനുള്ള ഉപാധിയായി ഉച്ചകോടി മാറ്റാനുള്ള നീക്കത്തിലാണ് റഷ്യ. ഇരുനേതാക്കളുടെയും ചർച്ച രണ്ടരമണിക്കൂറോളം നീണ്ടു.
1980കളിൽ ദക്ഷിണ കൊറിയയുമായി അനുരഞ്ജനശ്രമങ്ങൾ നടത്തിയപ്പോൾ ഉത്തരകൊറിയക്കുനൽകുന്ന സാമ്പത്തികസഹായം യു.എസ്.എസ്.ആർ കുറച്ചിരുന്നു. എന്നാൽ, ആദ്യമായി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബന്ധം മെച്ചപ്പെടുത്താനായിരുന്നു പുടിെൻറ ശ്രമം. 2002ൽ കിമ്മിെൻറ പിതാവ് കിം ജോങ് ഇല്ലുമായും പുടിൻ ചർച്ച നടത്തിയിരുന്നു. യു.എസിെൻറ ഉപരോധത്തിൽ ഒറ്റപ്പെട്ടുപോയ ഉത്തരകൊറിയക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്നത് ചൈനയാണ്.
ഓർമക്കായി നാണയം
സ്മരണിക നാണയമില്ലാതെ കിം ജോങ് ഉന്നിൻെറ ഒരു ഉച്ചകോടിയും നടക്കാറില്ല. പതിവു തെറ്റിക്കാതെ ഇക്കുറിയും പുടിൻെറയും കിമ്മിൻെറയും ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയമിറക്കി. സിംഗപ്പൂരിൽ ഡോണൾഡ് ട്രംപും കിമ്മും ആദ്യമായി ചർച്ച നടത്തിയപ്പോഴും നാണയം പുറത്തിറക്കിയിരുന്നു. ചർച്ചക്ക് മുന്നോടിയായി വൈറ്റ്ഹൗസ് ഗിഫ്റ്റ് ഷോപ്പാണ് നാണയത്തിൻെറ വിൽപന ഏറ്റെടുത്തത്.
ആദ്യദിനം തന്നെ ആയിരത്തിലേറെ ഓർഡറുകൾ ലഭിക്കുകയും ചെയ്തു. ട്രംപിൻെറയും കിമ്മിൻെറയും ചിത്രങ്ങൾക്കൊപ്പം ഇരുരാജ്യങ്ങളുടെയും പതാകയും ആലേഖനം ചെയ്ത സിൽവർ നാണയമായിരുന്നു അന്നത്തേത്. പരമോന്നത നേതാവെന്നും നാണയത്തിനു ചുറ്റും രേഖപ്പെടുത്തി.
എന്നാൽ, കിമ്മിനെ പരമോന്നത നേതാവ് എന്ന് വിശേഷിപ്പിച്ചതിനെതിരെ പ്രതിഷേധമുയർന്നു. ഹാനോയിലെ ചർച്ച പരാജയമായിരുന്നെങ്കിലും നാണയം പുറത്തിറക്കി. 22 ഡോളർ വിലയുള്ള നാണയം വാങ്ങാൻ ആളുകൾ ഗിഫ്റ്റ് ഷോപ്പിനുമുന്നിൽ വരിനിന്നെങ്കിലും എണ്ണം പരിമിതമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.