ശീതകാല ഒളിമ്പിക്സ്: കിം ജോങ് ഉന്നിെൻറ സഹോദരി ദക്ഷിണകൊറിയ സന്ദർശിക്കും
text_fieldsപ്യോങ്യാങ്: ചരിത്രം കുറിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ സഹോദരി ദക്ഷിണ കൊറിയയിലേക്ക്. സംഘർഷത്തിെൻറ പാതയിലായതിനുശേഷം ആദ്യമായാണ് ഉത്തര കൊറിയൻ ഭരണകക്ഷിയിലെ ഒരംഗം ദക്ഷിണ കൊറിയ സന്ദർശിക്കാനൊരുങ്ങുന്നത്.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയിലെ മുതിർന്ന അംഗമായ കിം യോ ജോങ് വിൻറർ ഒളിമ്പിക്സിെൻറ ഭാഗമായാണ് ഇൗയാഴ്ച ദക്ഷിണെകാറിയയിലെത്തുന്നത്. 1953ലെ യുദ്ധത്തോടെയാണ് ഇരു കൊറിയകളും ഭിന്നിച്ചത്. കഴിഞ്ഞവർഷം യു.എസിലെത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ നിരവധി പരീക്ഷണങ്ങൾ നടത്തിയതോടെ സംഘർഷം മൂർച്ഛിച്ചു.
കലഹങ്ങൾക്കിടയിലും വിൻറർ ഒളിമ്പിക്സിൽ പെങ്കടുക്കാൻ ഉത്തര കൊറിയൻ കായികതാരങ്ങൾ ദക്ഷിണ കൊറിയയിെലത്തിയത് വൻ വാർത്താപ്രധാന്യം നേടിയിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമായി ജോങ് കൂടിക്കാഴ്ച നടത്തും. 30കാരിയായ േജാങ്ങിനെ കഴിഞ്ഞ ഒക്ടോബറിൽ പാർട്ടി പൊളിറ്റിക്കൽ ബ്യൂറോ അംഗമായി തിരഞ്ഞെടുത്തിരുന്നു. പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ കിമ്മിനൊപ്പം ജോങ്ങും പ്രത്യക്ഷപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് യു.എസ് കരിമ്പട്ടികയിൽ പെടുത്തിയതാണ് ജോങ്ങിനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.