ഉത്തര കൊറിയൻ മാധ്യമങ്ങളിൽ താരമായി മൂൺ
text_fieldsസോൾ: ശനിയാഴ്ച പുറത്തിറങ്ങിയ ഉത്തര കൊറിയയുടെ ഒൗദ്യോഗിക മാധ്യമം പുറത്തിറങ്ങിയത് പതിവിൽനിന്ന് വിഭിന്നമായി. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിെൻറ സാന്നിധ്യമായിരുന്നു പ്രധാന സവിശേഷത. മൂണിെൻറ നാലു ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് വർക്കേഴ്സ് പാർട്ടിയുടെ ജിഹ്വയായ റൊഡോങ് സിൻമൺ ഇറക്കിയത്. അപൂർവമായി മാത്രമേ ദക്ഷിണ കൊറിയൻ പ്രസിഡൻറുമാർ ഉത്തര കൊറിയക്ക് വാർത്തയാകാറുള്ളൂ. മുഖപേജിലെ മുഖ്യ വാർത്ത കിം ജോങ് ഉന്നിനായി മാറ്റിവെച്ചിരുന്നു. ശീതകാല ഒളിമ്പിക്സിനായി ദക്ഷിണ കൊറിയയിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിെൻറ ഏഴു ചിത്രങ്ങളും നൽകി.
ഉൾപേജുകളും മോശമാക്കിയില്ല. കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ്ങുമായും ഉത്തര കൊറിയൻ പ്രതിനിധിസംഘത്തലവൻ കിം യോങ് നാമുമായും മൂൺ കൂടിക്കാഴ്ച നടത്തുന്നതിെൻറ പടങ്ങളും നൽകി. അതിൽ നാലിലും മൂൺ ആയിരുന്നു താരം. ഉത്തര കൊറിയ ഒരിക്കലും ദക്ഷിണ കൊറിയൻ പ്രസിഡൻറിനെ ഒൗദ്യോഗിക നാമത്തിൽ രേഖപ്പെടുത്താറില്ല. പകരം ചീഫ് എക്സിക്യൂട്ടിവ് എന്നോ മറ്റോ പറയും. ഉത്തര കൊറിയയുടെ ഒൗദ്യോഗിക വാർത്ത ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയും മൂണിനെ പ്രസിഡൻറ് എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, മൂണിനരികെ യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് ഇരിക്കുന്നുണ്ടെങ്കിലും അങ്ങനെ ഒരാളെ കണ്ട ഭാവം നടിച്ചില്ല ഉത്തര കൊറിയൻ മാധ്യമങ്ങൾ. ശീതകാല ഒളിമ്പിക്സോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ കലഹത്തിെൻറ മഞ്ഞുരുകുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.