കുമി നായിഡു ആംനസ്റ്റി ഇൻറർനാഷനലിെൻറ അടുത്ത സെക്രട്ടറി ജനറൽ
text_fieldsലണ്ടൻ: മനുഷ്യാവകാശ പ്രവർത്തകനായ കുമി നായിഡുവിനെ ആംനസ്റ്റി ഇൻറർനാഷനലിെൻറ അടുത്ത സെക്രട്ടറി ജനറലായി നിയമിക്കും. 2018 ആഗസ്റ്റിൽ ഇന്ത്യക്കാരനായ സലിൽ ഷെട്ടി സ്ഥാനമൊഴിയുന്നതോടെയാണ് നായിഡുവിനെ നിയമിക്കുന്നത്. 2010ലാണ് ഷെട്ടി ചുമതലയേറ്റെടുത്തത്.
ലോക സമാധാനത്തിനായുള്ള നായിഡുവിെൻറ കാഴ്ചപ്പാടും ആവേശവും തങ്ങളുടെ ആഗോള പ്രസ്ഥാനത്തിനെ ശക്തിപ്പെടുത്തുമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യൻ വംശജനായ നായിഡു ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനിച്ചത്. ഗ്രീൻപീസ് സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഇദ്ദേഹം. മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് ആംനസ്റ്റി ഇൻറർനാഷനൽ. 70ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനക്ക് 2600 ഉദ്യോഗസ്ഥരും 70 ലക്ഷം അംഗങ്ങളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.