2017ൽ കൊല്ലപ്പെട്ടത് 81 പത്രപ്രവർത്തകർ
text_fields
ബ്രസൽസ്: ജോലിക്കിെട 2017ൽ ലോകത്താകമാനം 81 പത്രപ്രവർത്തകർ കൊല്ലപ്പെെട്ടന്ന് അന്തരാഷ്ട്ര ജേണലിസ്റ്റ് ഫെഡറേഷൻ. 2016നെക്കാൾ മരണ സംഖ്യയിൽ കുറവുണ്ടായെങ്കിലും മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ പറയുന്നതെന്ന് വർഷാവസാനം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2016ൽ 93 പേരാണ് കൊല്ലപ്പെട്ടിരുന്നത്. പലരാജ്യങ്ങളിലായി നിരവധി മാധ്യമപ്രവർത്തകർ ജയിലിലടകക്കപ്പെട്ടതായും ഇവരിൽ 250ലേറെ പേർ ഇപ്പോഴും തടവിൽ കഴിയുന്നതായും ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതൽ പത്രപ്രവർത്തകർ കൊല്ലപ്പെട്ടത് മെക്സികോയിലാണ്.
പിറകെ അഫ്ഗാനിസ്താൻ, ഇറാഖ്, സിറിയ തുടങ്ങിയ യുദ്ധബാധിത രാജ്യങ്ങളാണ്. ഇതിന് പിറകിൽ ആറു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട ഇന്ത്യയാണ്. ഏഷ്യ-പസഫിക് രാജ്യങ്ങളിലാണ് ഏറ്റവുമധികം മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടത്. ഏറ്റവുമധികം പത്രക്കാർ ജയിലിൽ കിടക്കുന്നത് തുർക്കിയിലാണ്. പട്ടാള അട്ടിമറിശ്രമത്തെ സഹായിച്ചതായി ആരോപിച്ചാണ് പ്രമുഖ പത്രപ്രവർത്തകരടക്കം തുർക്കിയിൽ ജയിലിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.