സ്ലോവാക്യക്ക് ഇത് ചരിത്ര നിമിഷം; ആദ്യ വനിതാ പ്രസിഡൻറ്
text_fieldsബ്രാറ്റിസ്ലാവ: സ്ലോവാക്യക്ക് ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡൻറ്. ഭരണപക്ഷ പാർട്ടി സ്ഥാനാർഥിയായ മാറേ ാസ് സെഫ്കോവിനെ പരാജയപ്പെടുത്തിയ സൂസന ചപൂട്ടോവക്കാണ് ഇനി രാജ്യത്തിെൻറ ഭരണച്ചുമതല. രാഷ്ട്രീയത്തിൽ യാതൊരു മുൻ പരിചയവുമില്ലാത്ത സൂസന ലിബറൽ പ്രോഗ്രസീവ് സ്ലോവാക്യ പാർട്ടിയുടെ അഴിമതി വിരുദ്ധ സ്ഥാനാർഥിയായാണ ് മത്സരിച്ചത്.
അഭിഭാഷകയും യൂറോപ്യൻ കമീഷൻ പ്രസിഡൻറും കൂടിയായ സൂസന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 58 ശതമാനത്തോളം വോട്ടുകൾ നേടിയാണ് അധികാരത്തിലെത്തിയത്. എതിരാളിയായ സെഫ്കോവിന് 42 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലും സെഫ്കേവിനേക്കാൾ വോട്ടുകൾ സൂസന നേടിയിരുന്നു.
രാജ്യത്തെ പിടിച്ചുലച്ച മാധ്യമപ്രവർത്തകൻ ജാൻ കു സിയാക്കിെൻറയും അദ്ദേഹത്തിെൻറ വനിതാ സുഹൃത്തിെൻറയും കൊലപാതകമായിരുന്നു സൂസന പ്രചരണായുധമാക്കിയത്. സെഫ്കോവ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് സൂസന ആരോപണമുന്നയിച്ചിരുന്നു. ഭരണപക്ഷ പാർട്ടിയായ സ്മെർ എസ്.ഡി പാർട്ടിയുടെ പിന്തുണയോടെയായിരുന്നു സെഫ്കോവ് മത്സരിച്ചത്.
സ്ലോവാക്യൻ പാർലമെന്‍റിൽ ഒരു സീറ്റ് പോലുമില്ലാത്ത ലിബറൽ പ്രോഗ്രസീവ് സ്ലോവാക്യ പാർട്ടിയുടെ അംഗമാണ് സൂസന ചപൂട്ടോവ. അനധികൃത ലാൻഡ്ഫിൽ കേസിലൂടെ ശ്രദ്ധ നേടിയ അഭിഭാഷക കൂടിയായ അവർ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.