സഹപ്രവർത്തകരുടെ സാൻഡ്വിച്ചിൽ വിഷം കലർത്തിയയാൾക്ക് ജീവപര്യന്തം
text_fieldsബെർലിൻ: സഹപ്രവർത്തകരുടെ സാൻഡ്വിച്ചിൽ വിഷം കലർത്തിയ 57കാരന് ജീവപര്യന്തം തടവ ്. ജർമനിയിലെ ബീലെഫെൽഡ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഫാക്ടറി ജീവനക്കാരനായ േക്ലാസ് ഒ ആണ് സഹപ്രവർത്തകരുടെ ഭക്ഷണത്തിൽ മാരകമായ വിഷം കലർത്തിയത്.
കൊലപാതകശ്രമത്തിനാണ് ശിക്ഷ. വിഷം കലർന്ന സാൻഡ്വിച്ച് കഴിച്ച രണ്ടുപേർക്ക് സാരമായ വൃക്ക രോഗം ബാധിച്ചിരുന്നു. ഒരാൾ ഇപ്പോൾ കോമയിലാണ്. വിചാരണക്കിടെ പ്രതി സംസാരിക്കാൻ തയാറായിരുന്നില്ല. അതുകൊണ്ട് തന്നെ എന്താണ് കടുംകൈക്ക് അയാളെ പ്രേരിപ്പിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.