ലണ്ടൻ ഭീകരാക്രമണത്തിൻെറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
text_fieldsലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറിനു നേരെയുണ്ടായ ഭീകരാക്രമണത്തിൻെറ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് സംഘടന അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഏഴു പേരുടെ നില ഗുരുതരമാണ്.
അതേസമയം അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രിട്ടനിൽ ജനിച്ചയാളാണ് പ്രതിയെന്ന് പ്രധാനമന്ത്രി തെരേസ മെയ് രാവിലെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി ഏഷ്യൻ വംശജനാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടത്തിയ റെയ്ഡുകളിലാണ് ഇവർ അറസ്റ്റിലായത്. ലണ്ടൻ നഗരത്തിലും ബർമിങ്ഹാമിലുമാണ് റെയ്ഡുകൾ നടത്തിയത്. റെയ്ഡിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ബ്രിട്ടീഷ് പാർലമെൻറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിലടക്കം 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഫ്രഞ്ച്, ദക്ഷിണകൊറിയൻ പൗരന്മാരും ഉൾപ്പെടുന്നു. പൊലീസ് വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.