ലണ്ടൻ നഗരത്തെ പരീക്ഷിച്ച് വീണ്ടും ദുരന്തം
text_fieldsലണ്ടൻ: പുലർച്ചയോടെ പടിഞ്ഞാറൻ ലണ്ടനിലെ ടവറിൽ പുകപടലങ്ങൾ ഉയരാൻ തുടങ്ങിയതോടെ തന്നെ നഗരം ആശങ്കയിലായി. ഭീകരാക്രമണങ്ങളുടെ വാർത്തകൾ തീർത്ത ഞെട്ടലിൽനിന്ന് നഗരം മെല്ലെ മുക്തമാകുന്നതിനിടെയാണ് തീപിടിത്തമുണ്ടാകുന്നത്. പട്ടണത്തിലെ ഉയർന്ന കെട്ടിടം നിന്നുകത്തുേമ്പാൾ യഥാർഥത്തിൽ അഗ്നിശമന സേനയും സുരക്ഷാ വൃത്തങ്ങളും ഒരു നിമിഷം സ്തംഭിച്ചുപോയി.
എല്ലാ സന്നാഹങ്ങളുമായി ദ്രുതഗതിയിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് വൻദുരന്തത്തിൽനിന്ന് രക്ഷിച്ചത്. കെട്ടിടത്തിെൻറ ഉയർന്ന നിലകളിൽനിന്ന് അട്ടഹാസവും അലർച്ചയും കേട്ടതായി ദൃക്സാക്ഷികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പലരും കെട്ടിടത്തിൽനിന്ന് ചാടിരക്ഷപ്പെടുകയായിരുന്നു.
ചിലർ കുട്ടികളെ കെട്ടിടത്തിൽനിന്ന് പുറത്തേക്കെറിഞ്ഞ് രക്ഷിച്ചു. ഉറക്കമുണർന്ന പ്രദേശത്തുകാരും രക്ഷാപ്രവർത്തനത്തിന് സഹായവുമായി രംഗത്തിറങ്ങി.
അതിനിടെ, പൂർണമായും കത്തിയമർന്ന കെട്ടിടത്തിനകത്തുനിന്ന് ഇപ്പോഴും കട്ടിയുള്ള പുക പുറത്തുവരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കെട്ടിടത്തിെൻറ അഗ്നിസുരക്ഷാ സംവിധാനങ്ങൾ വർഷങ്ങളായി തകരാറിലായതാണ് ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിച്ചത്.
1974ൽ നിർമിച്ച കെട്ടിടം ഒരു കോടി പൗണ്ട് മുടക്കി കഴിഞ്ഞ വർഷം നവീകരിച്ചിരുന്നുവെങ്കിലും സുരക്ഷാ വിഷയത്തിൽ നടപടികൾ സ്വീകരിച്ചിരുന്നില്ല. പുതുതായി അലൂമിനിയം പാനലുകൾ കൊണ്ട് പൊതിഞ്ഞത് തീപിടിത്തത്തിെൻറ തീവ്രത വർധിപ്പിക്കുകയും ചെയ്തു.
കെട്ടിടത്തിൽനിന്ന് അവശിഷ്ടങ്ങൾ പതിച്ച് ഉപയോഗശൂന്യമായ എ40 റോഡും പരിസരത്തെ കെട്ടിടങ്ങളും അടച്ചിട്ടുണ്ട്. താമസക്കാരോട് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം വൻ ദുരന്തമാണെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. അർധരാത്രിയിൽ എല്ലാം ഉപേക്ഷിച്ച് തെരുവിലിറങ്ങേണ്ടിവന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊടുത്ത് പരിസരവാസികളും സന്നദ്ധ സംഘടനകളും മാതൃകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.