ലണ്ടൻ തീപിടിത്തം: മരണം 30 ആയി
text_fieldsലണ്ടൻ: നഗരത്തിലെ ഗ്രെൻഫെൽ ടവറിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. 70 പേരെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്നും അതിനാൽതന്നെ മരണസംഖ്യ ഇനിയും വർധിക്കാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 24ൽ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 12 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് മോർച്ചറിയിലുള്ളത്. ബാക്കിയുള്ളവരുടേത് കെട്ടിടത്തിൽ തന്നെ പുറത്തെടുക്കാൻ കഴിയാത്തവിധം കുടുങ്ങിക്കിടക്കുകയാണ്. അതിനിടെ, സംഭവസ്ഥലം എലിസബത്ത് രാജ്ഞി സന്ദർശിച്ചു.
പ്രദേശവാസികളുമായി സംസാരിച്ച രാജ്ഞി പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും എത്രയുംപെെട്ടന്ന് ആശ്വാസം ലഭിക്കെട്ടയെന്ന് പ്രാർഥിച്ചു. നഗരത്തിെൻറ പടിഞ്ഞാറൻ മേഖലയിലെ നോട്ടിങ് ഹില്ലിൽ ലാറ്റിമർ റോഡിനോടു ചേർന്ന് ഗ്രെൻഫെൽ ടവറിെൻറ രണ്ടാം നിലയിലാണ് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തീപിടിത്തമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.