ഇറാൻ ആണവ കരാർ: ട്രംപ് പിൻവാങ്ങിയേക്കും–മാക്രോൺ
text_fieldsപാരിസ്: 2015ലെ ഇറാൻ ആണവ കരാർ റദ്ദാക്കരുതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൽ സമ്മർദ്ദം ചെലുത്തുന്നതിൽ പരാജയം സമ്മതിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. യു.എസിനൊപ്പം ചേർന്നാണ് ഞങ്ങളും കരാറിൽ ഒപ്പുവെച്ചത്. ചില ആശങ്കകൾക്കൊന്നും കരാറിൽ ഉത്തരമില്ല. എന്നാൽ, അതിനർഥം ഞങ്ങൾ കരാറിൽനിന്ന് പിൻവാങ്ങുമെന്നല്ല. സ്വന്തം രാജ്യത്തിെൻറ താൽപര്യങ്ങൾ മുൻനിർത്തി ട്രംപ് ഉടൻ കരാറിൽനിന്ന് പിൻവാങ്ങുമെന്നാണ് കരുതുന്നതെന്ന് മാക്രോൺ വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മേയ് 12ന് ട്രംപ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ആണവകരാർ നിലനിർത്തണമെന്നും അതിദേശീയത ഉപേക്ഷിക്കണമെന്നും മാക്രോൺ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. മാക്രോണിെൻറ ത്രിദിന യു.എസ് സന്ദർശനത്തിെൻറ പ്രധാന അജണ്ടയും അതുതന്നെയായിരുന്നു. എന്നാൽ, അത് ഫലം കണ്ടില്ലെന്നാണ് അദ്ദേഹത്തിെൻറ വിലയിരുത്തൽ. യു.എസ്, ഫ്രാൻസ്, റഷ്യ, ജർമനി, ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനുമാണ് ഇറാനുമായുള്ള ആണവകരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.