ഇസ്രായേലിനെ തള്ളി മാേക്രാൺ: ‘ആണവകരാർ മാനിക്കണം’
text_fieldsപാരിസ്: ഇറാനുമായി വൻശക്തി രാജ്യങ്ങൾ ഒപ്പുവെച്ച ആണവകരാറിൽ മാറ്റംവരുത്തണമെന്ന ഇസ്രായേൽ ആവശ്യം ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ തള്ളി. ആണവകരാർ പരിപാലിക്കേണ്ടതിെൻറ പ്രാധാന്യം ഒാർമിക്കുന്നുവെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളും കരാറിനെ മാനിക്കണമെന്നും മാക്രോൺ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കരാറിൽ മാറ്റംവരുത്താൻ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞദിവസം മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. അപ്പോഴും ഫ്രാൻസിെൻറ നിലപാട് മാക്രോൺ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ആണവകരാറിൽ മാറ്റംവരുത്താൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതിനു പിന്നാലെയാണ് നെതന്യാഹു മാക്രോണുമായി സംഭാഷണം നടത്തിയത്.
കരാർ നിലനിർത്തുന്നതിന് ഇടപെടുമെന്ന് ചൈനയും
ഷാങ്ഹായ്: ഇറാനുമായുണ്ടാക്കിയ ആണവകരാർ പരിപാലിക്കുന്നതിന് നിർമാണാത്മകമായി ഇടപെടുമെന്ന് ചൈന. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, കരാർ അട്ടിമറിക്കപ്പെട്ടിട്ടില്ലെന്ന് അറിയിച്ചു.
അതേസമയം, സങ്കീർണമായ പ്രക്രിയകൾ വന്നേക്കുമെന്നു പറഞ്ഞ വാങ് യി, സാഹചര്യങ്ങളെ സമാധാനപൂർവം നേരിടണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.