മാക്രോൺ പുതുമുഖങ്ങളെ രംഗത്തിറക്കുന്നു
text_fields
പാരിസ്: ഫ്രാൻസിൽ അടുത്തമാസം നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുൻ കാളപ്പോര് വിദഗ്ധയും ഗണിത ശാസ്ത്രജ്ഞയും അഴിമതിക്കെതിരെ പോരാടുന്ന ന്യായാധിപനും നിയുക്ത പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ പാർട്ടിക്കുേവണ്ടി കളത്തിലിറങ്ങും. അധോസഭയിൽ പുതുതലമുറക്ക് അവസരംനൽകി ഫ്രഞ്ച് രാഷ്ട്രീയം പരിഷ്കരിക്കുമെന്ന് മാക്രോൺ വാഗ്ദാനം നൽകിയിരുന്നു.
ഫ്രാൻസിെൻറ രാഷ്ട്രീയ ചരിത്രം അടിമുറി മാറ്റിയെഴുതാൻ അധോസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിൽ 428 സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് മാക്രോണിെൻറ ഒന്മാർഷ് പാർട്ടി പ്രഖ്യാപിച്ചിരുന്നു. കാളപ്പോര് വിദഗ്ധയായ മരീൻ സാറ തെക്കൻ ഫ്രാൻസിലെ ഗാർദിൽനിന്നാണ് മത്സരത്തിനിറങ്ങുക. നാഷനൽ ഫ്രണ്ടിെൻറ കരുത്തനായ സ്ഥാനാർഥി ഗിൽബർട് കൊളാഡിനോടാണ് എതിരിടുക.
2010ൽ ഗണിതശാസ്ത്ര നൊബേലിന് തുല്യമായ ഫീൽഡ്സ് മെഡൽ നേടിയ പ്രതിഭ കെഡ്രിക് വിലാനി എന്ന 43കാരനും ഒന്മാർഷിനായി മത്സരിക്കും. അഴിമതിവിരുദ്ധ പോരാട്ടത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ന്യായാധിപൻ എറിക് ഹാൽഫനും വ്യോമസേന പൈലറ്റ് മാരിയോൺ ബഷറ്റും കളത്തിലിറങ്ങും.
മറ്റുള്ളവരുടെ പേരുകൾ അടുത്ത ബുധനാഴ്ചക്കകം അറിയിക്കുമെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞു. നിലവിൽ ഒന്മാർഷിന് ഒറ്റ എം.പിമാരുമില്ലാത്ത സ്ഥിതിക്ക് മത്സരം കടുക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.