മലാലയും ഗ്രേറ്റയും കണ്ടുമുട്ടി; നെഞ്ചേറ്റി സോഷ്യൽ മീഡിയ
text_fieldsഅതിജീവനത്തിൻെറ പ്രതീകങ്ങളായ രണ്ടുപേർ കണ്ടുമുട്ടിയ ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ. നോബൽ പുര സ്കാര ജേതാവ് മലാല യൂസുഫ് സായും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗും ബ്രിട്ടനിലെ ഓക്സഫഡ് സർവകലാശാലയി ൽ കണ്ടുമുട്ടിയ ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.
ഗ്രേറ്റക്കൊപ്പം ഒരു ബെഞ്ചിൽ ഇരിക്കുന്ന ചിത് രമാണ് മലാല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഓക്സഫഡ് സർവകലാശാലയിലെ വിദ്യാർഥിനിയാണ് മലാല. ഹൃദയത്തിൻെറ ഇമോജ ിക്കൊപ്പം നന്ദി അറിയിച്ചാണ് മലാല ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രിസ്റ്റളിൽ നടക് കുന്ന ഒരു സ്കൂൾ സമരത്തിൽ പങ്കെടുക്കാനാണ് ഗ്രേറ്റ ബ്രിട്ടനിലെത്തിയത്.
ചിത്രത്തിന് നിമിഷങ്ങൾക്കകം മൂന്നര ലക്ഷം ൈലക്കാണ് എത്തിയത്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ളവർ കമൻറുമായെത്തി. കുറഞ്ഞ പ്രായത്തിനുള്ളിൽ ലോകം മൊത്തം ചർച്ച ചെയ്യുന്ന രണ്ടു സുപ്രധാന വിഷയങ്ങളിൽ ശബ്ദമുയർത്തിയവരാണ് ഇരുവരും.
ഗ്രേറ്റ കാലാവസ്ഥ മാറ്റത്തിനെതിരെ പ്രതികരിച്ചപ്പോൾ മലാല സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പോരാടി. മലാലയെ വെടിയുണ്ട കൊണ്ടായിരുന്നു തീവ്രവാദികൾ നേരിട്ടത്. 2014ൽ മലാലയെ നോബൽ പുരസ്കാരം നൽകി ആദരിച്ചു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ പുരസ്കാര ജേതാവും ഈ 22 കാരിയായി.
2019ലും 2020ലും ഗ്രേറ്റ തുൻബർഗിൻെറ പേര് നോബൽ പുരസ്കാരത്തിന് ശിപാർശ ചെയ്തിരുന്നു. ഓക്സ്ഫഡ് സർവകലാശാലയിലെ ലേഡി മാർഗരെറ്റ് ഹാളിൽ ഇരുവരും തങ്ങളുടെ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.