ഇന്ത്യയെ കുറിച്ച് കൂടുതലറിയാൻ ആഗ്രഹം –മലാല
text_fieldsദാവോസ്: ഇന്ത്യ സന്ദർശിക്കാനും ഇവിടത്തെ പെൺകുട്ടികൾക്കായി പ്രവർത്തിക്കാനും ആഗ്രഹമുണ്ടെന്ന് പാക് വിദ്യാഭ്യാസ പ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ മലാല യൂസുഫ് സായ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ ഇന്ത്യക്കാരുടെ അഗാധ സ്നേഹത്തിനും പിന്തുണക്കും നന്ദി പറയവെയാണ് മലാല ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും ഇന്ത്യൻ സിനിമകളുടെയും നാടകങ്ങളുടെയും ആരാധികയാണ് താനെന്നും വ്യക്തമാക്കിയ മലാല ആ സാംസ്കാരിക വൈവിധ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നതായും അറിയിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന ഗുൽമകായ് നെറ്റ്വർകിെൻറ പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മലാലയുടെ തൂലികാനാമമാണ് ഗുൽമകായ്. ഇൗ പേരിലാണ് മലാലയുടെ ബ്ലോഗ് കുറിപ്പുകൾ. ഇന്ത്യയും പാകിസ്താനും നേരിടുന്ന പ്രശ്നങ്ങൾ ഒന്നുതന്നെയാണെന്നും മലാല ചൂണ്ടിക്കാട്ടി.
ഒരിക്കൽ ഇന്ത്യയിൽ നിന്നുള്ള ഒരു പെൺകുട്ടി ഭാവിയിൽ തനിക്ക് പ്രധാനമന്ത്രിയാവണമെന്നു കാണിച്ച് കത്തയച്ച കാര്യവും മലാല ഒാർമിച്ചു. ആ കത്ത് തെൻറ ഹൃദയത്തിൽ തൊട്ടു. വരുംതലമുറ വിദ്യാഭ്യാസം നേടുക എന്നതിനപ്പുറമുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നതെന്നത് തന്നെ അദ്ഭുതപ്പെടുത്തി. അവളുടെ സ്വപ്നം പൂവണിയുമെന്നും ഭാവിയിൽ തങ്ങളിരുവരും പ്രധാനമന്ത്രിമാരാവുമെന്നും ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിനായി പ്രവർത്തിക്കുമെന്നും മലാല പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.