വംശീയാധിക്ഷേപം; കറുത്ത വർഗക്കാരിയായ വൃദ്ധയെ വിമാനത്തിൽ സീറ്റ് മാറ്റി ഇരുത്തി
text_fieldsബാഴ്സലോണ: ലണ്ടനിലേക്കുള്ള 22എഫ് റയാനെയർ വിമാനത്തിൽ നടന്ന ഒരു സംഭവത്തിെൻറ ഞെട്ടൽ ഇപ്പോഴും യാത്രക്കാർക്ക് മാറിയിട്ടില്ല. പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുന്ന ഏതൊരു മനുഷ്യനെയും അങ്ങേയറ്റം നാണിപ്പിക്കുന്ന സംഭവമാണ് വിമാനത്തിനകത്ത് നടന്നത്. 77 വയസ്സുകാരിയും രോഗിയുമായ ഒരു കറുത്ത വർഗക്കാരിക്ക് നേരെ വെളുത്ത വർഗക്കാരൻ നടത്തിയ വംശീയാധിക്ഷേപം സകല പരിധിക്കും അപ്പുറത്തായിരുന്നു.
വിമാനം പുറപ്പെടാൻ തുടങ്ങവേ സഹയാത്രക്കാരിയെ മധ്യവയസ്കനായ ഒരാൾ മോശമായ രീതിയിൽ അധിക്ഷേപിക്കുകയായിരുന്നു. ‘നീ എെൻറ സീറ്റിനടുത്താണോ ഇരിക്കുന്നത്..! ഇറങ്ങി പോകൂ..’ എന്ന് പറഞ്ഞ് ഒച്ചവെക്കുകയും സ്ത്രീയെ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇത് കേട്ട സ്ത്രീയുടെ മകൾ അടുത്തേക്ക് വന്നു. ‘നിങ്ങളെന്താണ് ചെയ്യുന്നത്.. എെൻറ മാതാവാണിത്.. അവർ രോഗിയാണ്... ഇങ്ങനെ ഒച്ചയെടുത്ത് സംസാരിക്കരുത്.. -മകൾ പറഞ്ഞു. എന്നാൽ അത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് മകളോടും മോശമായാണ് അയാൾ പെരുമാറിയത്.
ഡേവിഡ് ലോറൻസ് എന്നയാൾ സംഭവം കാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് ലോകം അറിയുന്നത്. യൂട്യൂബിലും ട്വിറ്ററിലും വീഡിയോ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു.
‘‘ഇൗ സീറ്റിൽ വേറെ ആരെങ്കിലും ഇരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’’. കറുത്തവർഗക്കാരിക്കും അയാൾക്കും നടുവിലുള്ള സീറ്റ് ചൂണ്ടി അയാൾ പറഞ്ഞു. ‘നീ എെൻറ കൂടെ ഇരിക്കരുത്’... ഇവിടെ നിന്നും മാറിയിരുന്നില്ലെങ്കിൽ ഞാൻ തന്നെ തൂക്കിയെടുത്ത് അപ്പുറത്തിരുത്തും. ഇത് കേട്ട് പ്രതികരിച്ച സ്ത്രീയെ വീണ്ടും വംശീയമായി ആക്രമിച്ചു. വ്യത്തിെകട്ടവൾ, തടിച്ചി, രോഗി, തന്തയില്ലാത്തവൾ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം.
ജമൈക്കയിൽ നിന്നും 1960ൽ ബ്രിട്ടനിലേക്ക് കുടിയേറിയ സ്ത്രീ ഭർത്താവിെൻറ ചരമവാർഷിക ദിനം ആചരിച്ചതിന് ശേഷം അവധികഴിഞ്ഞ് മടങ്ങവേയായിരുന്നു ദയനീയ അനുഭവം നേരിട്ടത്.
സംഭവം നടക്കുേമ്പാൾ, ഇരുവർക്കും പിറകിലായി ഇരുന്ന ഒരു യുവാവ് മാത്രമാണ് പ്രതികരിച്ചത്. സ്ത്രീയെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന യാത്രക്കാരനെ തടഞ്ഞ യുവാവ് അയാളോട് വായടക്കാൻ ആവശ്യപ്പെടുന്നതായി വീഡിയോയിൽ കാണാം. വിമാനത്തിനകത്തുള്ളവരിൽ ഭൂരിഭാഗവും സ്ത്രീ നേരിട്ട ക്രൂരമായ വംശീയ അധിക്ഷേപം കേട്ടിരിക്കുകയല്ലാതെ പ്രതികരിച്ചില്ലെന്നതും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധത്തിനിടയാക്കി.
വിമാനത്തിനകത്തുള്ള ഉദ്യോഗസ്ഥൻ സംഭസ്ഥലത്തെത്തിയെങ്കിലും വെള്ളക്കാരനെ പുറത്താക്കുന്നതിന് പകരം സ്ത്രീയോട് മാറിയിരിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ദൃശ്യം പകർത്തിയ ലോറൻസ് പറഞ്ഞു. അധിക്ഷേപത്തിൽ സഹികെട്ട് അവസാനം സ്ത്രീ മാറിയിരിക്കുന്നത് ഞെട്ടലോടെയാണ് കണ്ടതെന്നും ലോറൻസ് വിദേശമാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.